CinemaGeneralLatest NewsMollywoodNEWS

രഘു ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങി ; സോഷ്യൽ മീഡിയിൽ വൈറലായി വീഡിയോ

കണ്ണിന് അസുഖം വന്ന് പുറത്തുപോയ അ‍ഞ്ചുപേരില്‍ ഒരാള്‍ ചികിത്സ കഴിഞ്ഞ് നിങ്ങളോടൊപ്പം ചേരുകയാണെന്നും, ബാക്കിയുള്ളവരുടെ കണ്ണിന് കൂടുതല്‍ ചികിത്സ ആവശ്യമുള്ളതിനാല്‍ നാലുപേര്‍ വീടുകളിലേക്ക് മടങ്ങിയെന്നുമായിരുന്നു ബിഗ് ബോസ് അറിയിച്ചത്.

ബിഗ് ബോസ് തുടങ്ങി ആറാഴ്ച പിന്നിടുമ്പോൾ അനുദിനം ഉദ്വേഗത്തിന്‍റെ നിമിഷങ്ങളാണ് ഷോയില്‍ നിന്ന് പുറത്തുവരുന്നത്. 37ാം ദിവസം ബിഗ് ബോസ് വീട്ടില്‍ രണ്ട് പ്രധാന സംഭവങ്ങളാണ് ഉണ്ടായത്. ഒന്ന് കണ്ണിന് അസുഖമായതിനെ തുടര്‍ന്ന് പുറത്തുപോയ പവന്‍ തിരിച്ചെത്തി എന്നതാണ്. എന്നാല്‍ അതിന് മുമ്പ് ബിഗ് ബോസ് നടത്തിയ പ്രഖ്യാപനം പ്രേക്ഷകരെപ്പോലെ തന്നെ മറ്റ് മത്സരാര്‍ത്ഥികളെയും ഞെട്ടിക്കുന്നതായിരുന്നു.

കണ്ണിന് അസുഖം വന്ന് പുറത്തുപോയ അ‍ഞ്ചുപേരില്‍ ഒരാള്‍ ചികിത്സ കഴിഞ്ഞ് നിങ്ങളോടൊപ്പം ചേരുകയാണെന്നും, ബാക്കിയുള്ളവരുടെ കണ്ണിന് കൂടുതല്‍ ചികിത്സ ആവശ്യമുള്ളതിനാല്‍ നാലുപേര്‍ വീടുകളിലേക്ക് മടങ്ങിയെന്നുമായിരുന്നു ബിഗ് ബോസ് അറിയിച്ചത്. ഇതിൽ ആര്‍ജെ രഘു, രേഷ്മ, സുജോ, അലസാന്ദ്ര എന്നിവരെയാണ് വീട്ടിലേക്കയച്ചതായി അറിയിച്ചത്.

ഇപ്പോഴിതാ വീട്ടിലേക്ക് തിരിച്ചുപോയെന്ന ബിഗ് ബോസ് പ്രഖ്യാപിച്ചവരില്‍ രഘുവിന്റയെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫോണും നോക്കിയിരിക്കുന്ന രഘുവിന്റെ വീഡിയോ ആണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. എന്നാൽ ഈ വീഡിയോ പഴയതആണോ എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.

എന്നാൽ ബിഗ് ബോസ് ഹൗസില്‍ ബിഗ് ബോസ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയെങ്കിലും അവര്‍ അങ്ങനെ പോകില്ലെന്നും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മറ്റ് മത്സരാർത്ഥികളും പ്രേക്ഷകരും

shortlink

Related Articles

Post Your Comments


Back to top button