CinemaGeneralMollywoodNEWSUncategorized

തിയേറ്ററില്‍ ചിത്രം നിലനില്‍ക്കണം ഒടുവില്‍ ടിക്കറ്റെടുപ്പിച്ച് കീറിക്കളഞ്ഞു: മലയാളത്തില്‍ മെഗാഹിറ്റായ സിനിമയുടെ ചരിത്രം പറഞ്ഞു തിരക്കഥാകൃത്ത്

ആകാശദൂത്  കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്കെല്ലാം ചിത്രം നന്നായി ഇഷ്ടപ്പെട്ടിട്ടും ആദ്യദിവസങ്ങളില്‍ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല

കണ്ണീര്‍ സിനിമകള്‍ മലയാളത്തില്‍ വലിയ സക്സസ് ഉണ്ടാക്കാതിരുന്ന കാലത്താണ് ‘ആകാശദൂത്’ എന്ന ചിത്രം പുതിയ ചരിത്രമെഴുതിയത്. മുരളിയുടെയും മാധവിയുടെയുമൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ആകാശദൂത് ലോഗ് റണ്ണിലൂടെ വിജയം കൊയ്ത സിനിമയായിരുന്നു. സിനിമ റിലീസായ സമയത്ത് ആകാശദൂത് എന്ന ചിത്രം നേരിട്ട ദയനീയാവസ്ഥ തുറന്നു പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ്.

‘എറണാകുളത്തെ വലിയ ഒരു സെന്ററില്‍ പോലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നില്ല. താരതമ്യേന വലുപ്പം കൊണ്ട് ചെറുതായിരുന്ന ഒരു തിയേറ്ററില്‍ ആകാശദൂത് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇരുപത് പേരില്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണാനില്ലായിരുന്നു, സിനിമയുടെ കളക്ഷന്‍ ഗണ്യമായി കുറഞ്ഞിട്ടും തിയേറ്ററുകാര്‍ക്ക് ചിത്രത്തോടുള്ള വിശ്വാസം കൊണ്ട് രണ്ടു മൂന്ന്‍ ദിവസം പ്രേക്ഷകര്‍ വരുമെന്ന വിശ്വാസത്തോടെ സിനിമ പ്രദര്‍ശിപ്പിച്ചു. മിനിമം ടിക്കറ്റുകള്‍ വിറ്റ്‌ പോയിട്ടില്ലെങ്കില്‍ തിയേറ്ററുകാര്‍ സിനിമ നിര്‍ത്തുമെന്ന ഘട്ടം വന്നതോടെ ഞാന്‍  എന്റെ സഹായിയെ വിട്ടു ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ആരുമറിയാതെ  വെറുതെ കീറിക്കളയുമായിരുന്നു, ആകാശദൂത്  കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്കെല്ലാം ചിത്രം നന്നായി ഇഷ്ടപ്പെട്ടിട്ടും ആദ്യദിവസങ്ങളില്‍ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. പിന്നീട് സിനിമയുടെ വിജയ സാധ്യത മനസ്സിലാക്കി വ്യത്യസ്തമായ രീതിയില്‍ സിനിമ മാര്‍ക്കറ്റ് ചെയ്തതോടെ ചിത്രം ബോക്സോഫീസ് ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു. ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button