BollywoodCinemaGeneralLatest NewsNEWS

‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്ത വീഡിയോ ഇതായിരിക്കണം’ ; വ്യത്യസ്തമായ ആവിശ്യവുമായി തപ്‌സി പന്നു

തപ്‌സിയുടെ കഥാപാത്രത്തെ ഭര്‍ത്താവ് തല്ലുന്നതാണ് ട്രെയ്‌ലറിലുള്ളത്.

തപ്സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് തപ്പഡ് . ഭാര്യയെ അല്ലെങ്കില്‍ ജീവിതപങ്കാളിയെ തല്ലിയാല്‍ നിസ്സാരവല്‍ക്കരിക്കുന്ന പൊതുസമൂഹത്തോടുള്ള ചൂണ്ടുവിരലാണ് അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ഈ ചിത്രം. അതുകൊണ്ട് തന്നെ ചിത്രം വലിയ ചർച്ച വിഷയമായിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റയെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍  വ്യത്യസ്തമായ  ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് തപ്‌സി. തപ്‌സിയുടെ കഥാപാത്രത്തെ ഭര്‍ത്താവ് തല്ലുന്നതാണ് ട്രെയ്‌ലറിലുള്ളത്. ഈ ട്രെയ്‌ലര്‍ എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗാര്‍ഹിക പീഡനത്തിനെതിരേയുള്ള നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്ത വീഡിയോ ഇതായിരിക്കണമെന്നും തപ്‌സി പറയുന്നു. അതിനായി എല്ലാവരും സഹകരിക്കണമെന്നും ഇതുപോലുള്ള ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ കാണുന്നത് അവസാനിപ്പിക്കണമെന്നും തപ്‌സി പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button