CinemaGeneralMollywoodNEWS

‘സിനിമയുടെ നിലവാരത്തെയാണ് നിങ്ങൾ അറിഞ്ഞോ അറിയാതയോ തകർക്കുന്നത്’ ; തൊട്ടപ്പൻ ചിത്രത്തിന്റയെ വ്യാജപകർപ്പിനെ കുറിച്ച് അണിയറ പ്രവർത്തകർ

നിങ്ങൾ ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിൽ ഒരു പരാതിയോ പരിഭവമോ ഞങ്ങൾക്കില്ല,

ഷാനവാസ് ബാവക്കുട്ടി വിനായകനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പൻ.
ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ ദിവസം ഓൺലൈൻ റിലീസ് ചെയ്തിരുന്നു. എന്നാൽ സിനിമയുടെ വ്യാജപകർപ്പും തൊട്ടടുത്ത ദിവസങ്ങളിൽ യുട്യൂബിൽ അപ്‌ലോഡ് ചെയ്തു. സിനിമയുടെ പല പ്രധാനഭാഗങ്ങളും നീക്കം ചെയ്താണ് യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്. ഇത് ഇനിയുടെ നിലവാരത്തെ തന്നെയാണ് തകർക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അവർ ഈ കാര്യം പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം………………………

പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ച തൊട്ടപ്പൻ ഈ ആഴ്ച്ച നെറ്റ്ഫ്ലിക്സിലും റിലീസ് ആയിരുന്നു. തfയറ്ററിൽ സിനിമ കാണാതിരുന്നവർ ഓൺലൈൻ റിലീസിന് ശേഷം ഒറ്റിത്തിരി നല്ല അഭിപ്രായങ്ങൾ അറിയിച്ചതിലും ഏറെ സന്തോഷം.

ഇപ്പോഴിതാ സിനിമയുടെ വ്യജപതിപ്പിപ്പുകളും ഓൺലൈനിൽ വ്യാപകമായിരിക്കുന്നതായും അറിയുന്നു.. എന്നാൽ സിനിമയോട് നീതിപുലർത്താതെ രണ്ടര മണിക്കൂർ ഉള്ള ചിത്രം, രണ്ട് മണിക്കൂറിൽ താഴെയാക്കി ചുരുക്കിയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മുഴുവൻ പടം പ്രേക്ഷകരെ കാണിക്കാനുള്ള സന്മനസ്സെങ്കിലും നിങ്ങൾ കാണിക്കണമായിരുന്നു. രണ്ടര മണിക്കൂർ സിനിമയെ രണ്ട് മണിക്കൂറിൽ താഴെയാക്കി ചുരുക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ ആശങ്കയും വിഷമവുമുണ്ട്.

നിങ്ങളുടെ ഇത്തരമൊരു ക്രൈം സിനിമയുടെ നിലവാരത്തെയും, പ്രേക്ഷകന് ലഭിക്കേണ്ട കാഴ്ച്ച അനുഭവത്തെയും തന്നെ തകർക്കുന്ന ഒന്നായെ കാണാനാകൂ..സിനിമdക്ക് വരുന്ന സാമ്പത്തിക നഷ്ടതിനേക്കാൾ അപ്പുറം, സിനിമയെന്ന കലാരൂപത്തെ തകർക്കുന്ന ഒന്നാണ് ഇത്.

അതേസമയം നിങ്ങൾ ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിൽ ഒരു പരാതിയോ പരിഭവമോ ഞങ്ങൾക്കില്ല, പക്ഷേ ഈ സിനിമയുടെ നിലവാരത്തെ തന്നെയാണ് അറിഞ്ഞോ അറിയാതയോ നിങ്ങൾ തകർക്കുന്നത് എന്നതിൽ ഏറെ ദുഃഖമുണ്ട്.

യൂട്യൂബിൽ മികച്ച അഭിപ്രായങ്ങൾ പങ്കുവച്ചവർക്കും നന്ദി!

നിങ്ങളുടെ പറമ്പിലെ വാഴക്കുല മോഷ്ട്ടിച്ചിട്ട് ആ പഴത്തിന് നല്ല സ്വാദായിരുന്നു എന്ന് പറയുന്നവരോട് നിങ്ങളൾ എന്ത് പറയും? എന്ന് ചോദിച്ചുകൊണ്ട് നിർത്തുന്നു.

shortlink

Post Your Comments


Back to top button