GeneralLatest NewsMollywoodMovie GossipsNEWSWOODs

”സുവര്‍ണ ഓര്‍മ്മകള്‍” പഴയ മിമിക്രി വേദിയിലെ ചിത്രം പങ്കുവെച്ച് ജയറാം; ആഘോഷമാക്കി ആരാധകർ

സിനിമയിലേക്ക് എത്തും മുൻപുള്ള  മിമിക്രി കാലത്തിന്റെ ഓര്‍മ്മകള്‍ ജയറാം പങ്കുവച്ചതാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കിയിരിക്കുന്നത്. ആറ് യൂണിവേഴ്‍സിറ്റി ജേതാക്കള്‍ ഒരുമിച്ച് ചെയ്യുന്ന മിമിക്രി, മോണോ ആക്റ്റ് എന്ന പരസ്യത്തിന്റെ നോട്ടീസും ഒപ്പം താൻ മിമിക്രി അവതരിപ്പിക്കുന്ന ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഇപ്പോൾ ജയറാം. ഒരു കാലഘട്ടത്തിൽ മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച നടൻ. കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട താരമായ ജയറാമിന് ഒരേ രീതിയിലുള്ള വേഷങ്ങള്‍ പലപ്പോഴും നായകനിരയിൽ നിന്നും പിന്നിലേക്ക് മാറ്റിയിട്ടുണ്ട്. പക്ഷേ ഇന്നും കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം.

സിനിമയിലേക്ക് എത്തും മുൻപുള്ള  മിമിക്രി കാലത്തിന്റെ ഓര്‍മ്മകള്‍ ജയറാം പങ്കുവച്ചതാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കിയിരിക്കുന്നത്. ആറ് യൂണിവേഴ്‍സിറ്റി ജേതാക്കള്‍ ഒരുമിച്ച് ചെയ്യുന്ന മിമിക്രി, മോണോ ആക്റ്റ് എന്ന പരസ്യത്തിന്റെ നോട്ടീസും ഒപ്പം താൻ മിമിക്രി അവതരിപ്പിക്കുന്ന ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മിമിക്രിയില്‍ കഴിവു തെളിയിച്ചതിനു ശേഷമായിരുന്നു ജയറാം സിനിമയിലേക്ക് എത്തിയത്. ഇന്നും മിമിക്രി ചെയ്യാൻ കിട്ടുന്ന അവസരം ജയറാം വേണ്ടെന്നുവയ്‍ക്കാറില്ല. പത്മരാജൻ സംവിധാനം ചെയ്‍ത അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം നായകനായി എത്തിയത്. സുവര്‍ണ ഓര്‍മ്മകള്‍ എന്ന അടികുറിപ്പോടെയാണ് ജയറാം മിമിക്രി കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തൃശൂര്‍ റീജിണല്‍ തിയറ്ററില്‍ മിമിക്രി അവതരിപ്പിക്കുന്ന ഫോട്ടോ ഇതിനോടകം വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button