GeneralLatest NewsMollywoodMovie GossipsNEWSWOODs

”മാരീഡ് അല്ല സിംഗിൾ ആണ്” പ്രണയദിനാശംസകളുമായി ‘ബോസ്’; ആരാധകർക്ക് പ്രണയദിനാശംസകൾ നൽകി മമ്മൂട്ടി

പ്രണയദിനത്തിൽ ആരാധകർക്ക് ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. 2020 ലെ ആദ്യ വിജയം കരസ്ഥമാക്കിയ ഷൈലോകിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരം ആശംസകൾ നേർന്നത്.

പ്രണയദിനത്തിൽ ആരാധകർക്ക് ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. 2020 ലെ ആദ്യ വിജയം കരസ്ഥമാക്കിയ ഷൈലോകിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരം ആശംസകൾ നേർന്നത്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം ബോസ്സിന്റെ മനോഹരമായ ചിരി നിറഞ്ഞ പോസ്റ്റാറിനൊപ്പം എഴുതിയ വാക്കുകൾ പോസ്റ്ററിനെ വൈറലാകുകയായിരുന്നു. ”മാരീഡ് അല്ല സിംഗിൾ ആണ്”എന്നായിരുന്നു പോസ്റ്ററിൽ കുറിച്ചിരുന്നത്.

ബോക്‌സോഫീസില്‍ തരംഗമായ ഷൈലോക്  50 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കിയത്. ഗുഡ്വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ചിത്രം നിര്‍മ്മിച്ചു. ബോസ് എന്ന കഥാപാത്രമായി മമ്മൂക്ക നിറഞ്ഞുനില്കുകയായിരുന്നു  ചിത്രത്തില്‍. സിനിമയില്‍ പലിശക്കാരനായ ബോസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button