CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസിൽ രജിത് കുമാറുമായിട്ടുള്ള തർക്കം ; ഫുക്രുവിന്റെ വെരിഫൈഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫുക്രുവിനും രജിത് കുമാറിനുമിടയില്‍ ഒരു സംഘര്‍ഷം നടന്നിരുന്നു.

ബിഗ് ബോസ് രണ്ടാം സീസണ്‍ നാല്‍പത് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാന മത്സരാര്‍ഥികള്‍ക്കെല്ലാം ഫാന്‍ ഗ്രൂപ്പുകളുണ്ട്. ആരാധകസംഘങ്ങള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയിലുള്ള പോര് ചിലപ്പോഴെങ്കിലും അതിര് കടക്കാറുമുണ്ട്. ഇപ്പോഴിതാ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ബിഗ് ബോസിലെ മത്സരാര്‍ഥി ഫുക്രുവിന്റെ
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫുക്രുവിനും രജിത് കുമാറിനുമിടയില്‍ ഒരു സംഘര്‍ഷം നടന്നിരുന്നു. ഇത് കയ്യാങ്കളിയോളമെത്തിയ ഒരു സംഘര്‍ഷമായിരുന്നു ഇതിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയിൽ ഉയർന്നത്. ചില തരങ്ങളടക്കം ഇത് ചോദ്യം ചെയ്തിരുന്നു.

ഇതേത്തുടര്‍ന്നാണ് ഒട്ടനവധി ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഫുക്രുവിന്റെ വെരിഫൈഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുന്നത്. മാസ് റിപ്പോര്‍ട്ടിംഗ് നടന്നതിനെത്തുടര്‍ന്ന് അക്കൗണ്ട് പൂട്ടിയതാണോ അതോ ഉപയോക്താവ് തന്നെ തല്‍ക്കാലത്തേക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തതാണോ എന്നത് വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button