GeneralLatest NewsMollywoodMovie GossipsNEWSWOODs

സണ്ണിവെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയിൽ നായകനായി നിവിൻപോളി; സുപ്രധാനവേഷത്തിൽ മഞ്ജു വാര്യർ

സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിന്റെ  ഭാഗമാകാൻ മഞ്ജു വാര്യരെത്തുന്നു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിന്റെ  ഭാഗമാകാൻ മഞ്ജു വാര്യരെത്തുന്നു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ നേടിയിരുന്നു. നവംബറിൽ കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ച പടവെട്ടിൽ അദിതി ബാലൻ ആണ് നായിക.

അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി പടവെട്ടിനുണ്ട്.  ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻഎന്നിവരാണ്ലി ചിത്രത്തിലെ മറ്റ് താരങ്ങൾ. ജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന പടവെട്ടിൽ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അൻവർ അലിയുടേതാണ് വരികൾ. ദീപക് ഡി. മേനോൻ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button