GeneralLatest NewsMollywoodTV Shows

വീണയും ആര്യയും അല്ല, പുറത്ത് പോകുന്നത് മഞ്ജു!!

പ്രേക്ഷകര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പോകാമെന്ന് കരുതിയാണ് താന്‍ എവിക്ഷന്‍ ഉപയോഗിച്ചതെന്നായിരുന്നു ആര്യ പറഞ്ഞത്. പിന്നാലെ ആര്യയെ മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്തു.

ടെലിവിഷന്‍ രംഗത്ത് പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് ബിഗ്‌ ബോസ് സീസണ്‍ 2. ആറു ആഴ്ചകള്‍ പിന്നിടുന്ന ഷോയില്‍ നിന്നും ആരാവും പുറത്തു പോകുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. മോഹന്‍ലാല്‍ എത്തിയ പുതിയ എപ്പിസോഡില്‍ വീട്ടില്‍ രണ്ട് കുടുംബങ്ങളുണ്ടെന്നും അത് വേണ്ടെന്നുള്ള മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അതിനു പിന്നാലെ എവിക്ഷന്‍ പട്ടികയില്‍ പെട്ടവരെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു.

എവിക്ഷനില്‍ വന്ന ജസ്ല എവിക്ഷന്‍ ഫ്രീ സമ്മാനം ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആര്യ പ്രേക്ഷകരുടെ തീരുമാനത്തിനൊപ്പം പോകാമെന്ന് പറഞ്ഞ് എവിക്ഷന്‍ ഫ്രീ സമ്മാനം ഉപയോഗിച്ചില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പോകാമെന്ന് കരുതിയാണ് താന്‍ എവിക്ഷന്‍ ഉപയോഗിച്ചതെന്നായിരുന്നു ആര്യ പറഞ്ഞത്. പിന്നാലെ ആര്യയെ മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്തു.

ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്. എവിക്ഷന്‍ പ്രക്രിയയുടെ ഭാഗമായിരുന്ന സൂരജും രജിത് കുമാറും സേഫ് സോണിലെത്തി. എന്നാല്‍ മഞ്ജുവും പ്രദീപും ഡേഞ്ചറസ് സോണിലാണ്. മഞ്ജുവിനെയും പ്രദീപിനെയും ഒരു റൂമിലിരുത്തി രണ്ട് സ്ത്രീകള്‍ എത്തി കൂട്ടിക്കൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളില്‍. ഇവരില്‍ ആരാണ് പ്രേക്ഷകരുടെ തീരുമാന പ്രകാരം പുറത്തുപോകുന്നതെന്നും, അതല്ലെങ്കില്‍ രണ്ടുപേരും പുറത്താകുമോ എന്ന സംശയത്തിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button