CinemaGeneralLatest NewsMollywoodNEWS

എന്‍റെ ഡയറ്റിംഗ് വെളിപ്പെടുത്തില്ല : കാരണം പറഞ്ഞു പൃഥ്വിരാജ്

വേറെയൊരാള്‍ ആ രീതി സ്വീകരിച്ചാല്‍ അത്രത്തോളം ദോഷം ചെയ്യും. 

ആക്ടര്‍ എന്ന നിലയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് പൃഥ്വിരാജ് എന്ന നടന്‍. സോളോ ഹീറോ പരിവേഷം ഇല്ലാതെ തുടരെ തുടരെ രണ്ടു ബോക്സോഫീസ് ഹിറ്റ് സിനിമകളുടെ ഭാഗമായ പൃഥ്വിരാജ് ഇനി പോകുന്നത് ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആട് ജീവിതം’ എന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ്. ചിത്രത്തിന് വേണ്ടി പുറത്തു പറയാന്‍ കഴിയാത്ത വിധമുള്ള ഡയറ്റ് ആണ് താന്‍ പാലിക്കുന്നതെന്ന് പൃഥ്വിരാജ് പറയുന്നു.

‘എന്റെ ഡയറ്റിംഗ് എന്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല കാരണം അതൊരിക്കലും ഹെല്‍ത്തി അല്ല. വേറെയൊരാള്‍ ആ രീതി സ്വീകരിച്ചാല്‍ അത്രത്തോളം ദോഷം ചെയ്യും.  അത്രത്തോളം കലോറി കുറഞ്ഞ ഭക്ഷണമാണ് എന്റെയുള്ളില്‍ ചെല്ലുന്നത്. ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നില്ല എന്നതാണ് ശരിക്കുമുള്ള സത്യം’. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ പൃഥ്വിരാജ് വ്യക്തമാക്കുന്നു.

‘ആട് ജീവിതം’ പൃഥ്വിരാജിന് ഏറെ പ്രതീക്ഷ നല്‍കുന്ന സിനിമകളില്‍ ഒന്നാണ്. രണ്ടര വര്‍ഷത്തോളമായി ബ്ലെസ്സി ഇതിന്റെ പിന്നാലെയാണ്. ബെന്യാമിന്റെ ജനപ്രിയ നോവലായ ‘ആട് ജീവിതം’ 2015 -മുതല്‍ക്കേ സിനിമയാകുമെന്നുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. തമിഴ് സൂപ്പര്‍ താരം വിക്രം ആയിരുന്നു ആട് ജീവിതത്തിലെ നജീം എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിക്കാനിരുന്നത്. വിക്രം ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ ബ്ലെസ്സി മലയാളത്തില്‍ നിന്നു തന്റെ തന്റെ  പുതിയ സിനിമയുടെ നായകനെ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button