CinemaGeneralLatest NewsMollywoodNEWS

ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാനും മോനിഷയും രണ്ടു മരകഷണങ്ങളെ പോലെയായിരുന്നു

അത് കൊത്തി മിനുക്കി ശില്‍പമാക്കിയത് ഹരിഹരന്‍ സാറാണ്

സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചിട്ടും ഒരു സൂപ്പര്‍ താര പരിവേഷത്തിലേക്ക് എത്തപ്പെടാതെ പോയ നടനാണ്‌ വിനീത്. എണ്‍പതുകളിലെ പ്രണയ നായകനായി വിലസിയ വിനീത് മോനിഷയ്ക്കൊപ്പമാണ് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത്‌. ഒരു ആക്ടര്‍ എന്ന നിലയില്‍  തന്നെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള സംവിധായകന്‍ ഹരിഹരന്‍ ആണെന്നും അദ്ദേഹമാണ് തന്നെ അഭിനയം പഠിപ്പിച്ചതെന്നും വിനീത് പറയുന്നു. ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ താനും മോനിഷയും രണ്ടു മരകഷണങ്ങളെ പോലെയായിരുന്നുവെന്നും അത് കൊത്തി മിനുക്കി ശില്‍പ്പമാക്കിയത് ഹരിഹരന്‍ സാര്‍ ആണെന്നും വിനീത് തുറന്നു പറയുന്നു.

‘ഹരിഹരന്‍ സാര്‍ അദ്ദേഹമാണ് എന്നെ അഭിനയം പഠിപ്പിച്ചത്. ഹരിഹരന്‍ സാറിന്റെ എട്ടു സിനിമകളില്‍ അഭിനയിച്ചു. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാനും മോനിഷയും രണ്ടു മരകഷണങ്ങളെ പോലെയിരുന്നു. അത് കൊത്തി മിനുക്കി ശില്‍പമാക്കിയത് ഹരിഹരന്‍ സാറാണ്. ഫാസില്‍ സാറും, ഭരതേട്ടനും, പത്മരാജന്‍ സാറും, കമല്‍ സാറും, അരവിന്ദന്‍ സാറും എന്നിലെ നടനെ കൂടുതല്‍ മികച്ച രീതിയില്‍ പരുവപ്പെടുത്തിയെടുത്തു. ഇവരുടെയെല്ലാം കരിയര്‍ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അതെല്ലാം. എന്റെ സ്കൂള്‍ കോളേജ് കാലഘട്ടത്തിലാണ് അത്തരം കഥാപാത്രങ്ങളെല്ലാം എത്തിയത്’. (കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

Tags

Related Articles

Post Your Comments


Back to top button
Close
Close