GeneralLatest NewsTV Shows

ബിഗ് ബോസ് ഫൈനലില്‍ എത്തുന്നവര്‍ ആരൊക്കെ? വെളിപ്പെടുത്തി പ്രദീപ്

അവിടെ നടക്കുന്ന കാര്യങ്ങളും , എല്ലാവരും ചേര്‍ന്ന് രജിത് സാറിനെ എതിര്‍ക്കുന്നതും, വ്യക്തിപരമായ വിദ്വേഷങ്ങളും അദ്ദേഹത്തിന് പോസിറ്റീവായാണ് വന്നിരിക്കുന്നത്

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയില്‍ ഫൈനലില്‍ എത്തുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുകയാണ് നടന്‍ പ്രദീപ്‌ ചന്ദ്രന്‍. താരം കഴിഞ്ഞ ദിവസം ഷോയില്‍ നിന്നും പുറത്തായിരുന്നു. താന്‍ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഫൈനലിസ്റ്റുകളുടെ പേരുകള്‍ പ്രദീപ്‌ നിര്‍ദ്ദേശിച്ചത്.

ആര്യയുടെ പേരായിരുന്നു ആദ്യം പ്രദീപ്‌ പറഞ്ഞത്. ആര്യയ്ക്ക് കൃത്യമായ നിലപാടുമായി മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ അവരുടെ മറ്റ് കാര്യങ്ങള്‍ കൂടി വെച്ചു നോക്കുമ്ബോള്‍ ഫൈനലില്‍ എത്താന്‍ സാധ്യതയുണ്ടെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു. ആര്യക്ക് പിന്നാലെ ഫുക്രുവിന്റേയും പാഷാണം ഷാജിയുടേയും പേരുകളും താരം പറഞ്ഞിരുന്നു. പാഷാണം ഷാജി ജനപ്രിയനാണ്. അതു കൊണ്ട് തന്നെ അദ്ദേഹം ഫൈനലില്‍ എത്താന്‍ സാധ്യതയുണ്ട്.

എന്നാല്‍ തീര്‍ച്ചയായും ഉണ്ടാകുന്നത് ഡോക്ടര്‍ രജിത് കുമാറാണ്. അദ്ദേഹം ചെയ്യുന്നത് ഗെയിമാണോ, സ്ട്രാറ്റജിയാണോ എന്നത് അറിയില്ല. അവിടെ നടക്കുന്ന കാര്യങ്ങളും , എല്ലാവരും ചേര്‍ന്ന് രജിത് സാറിനെ എതിര്‍ക്കുന്നതും, വ്യക്തിപരമായ വിദ്വേഷങ്ങളും അദ്ദേഹത്തിന് പോസിറ്റീവായാണ് വന്നിരിക്കുന്നത്. അത് ഞാന്‍ മത്സരാര്‍ഥികളോടെല്ലാം പറയുകയും ചെയ്തിരുന്നു പ്രദീപ് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button