GeneralLatest NewsNEWSTV Shows

പുറത്തായതിന് ശേഷം കാമുകിയെ കാണാന്‍ സുജോ മാത്യു എത്തി; തെളിവ് ഷെല്ലി!!

ഇതോടെ ഇരുവരും കണ്ടുമുട്ടിയെന്ന് തരത്തില്‍ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളൊക്കെ അവസാനിച്ചോ?

ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് സുജോ മാത്യു. അലക്‌സാന്‍ഡ്രയുമായി അടുത്ത സൗഹൃദം സൂക്ഷിച്ച സുജോ പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. സുജോയുടെ സുഹൃത്തായ പവന്‍ ഈ ബന്ധത്തെ ചോദ്യം ചെയ്യുകയും അലക്‌സാന്‍ഡ്രയും സുജോയും തമ്മില്‍ പ്രണയമാണെങ്കില്‍ പുറത്തുള്ള സഞ്ജന ആരാണെന്നൊക്കെ ചോദിച്ച്‌ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സുജോയുടെ പെണ്‍ സുഹൃത്തായ സഞ്ജനയെ കുറിച്ച്‌ എല്ലാവരും അറിയുന്നതും. ഈ വിവാദങ്ങളില്‍ മറുപടിയുമായി സഞ്ജനയും രംഗത്ത് വന്നിരുന്നു.

കണ്ണിന് വന്ന അസുഖം വില്ലനായത്തോടെ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയവരുടെ കൂട്ടത്തില്‍ സുജോയും ഉണ്ടായിരുന്നു. നാല് ദിവസം മുന്‍പ് ഒരു പൂച്ചയ്‌ക്കൊപ്പമുള്ള ചിത്രം സുജോ പങ്കുവെച്ചിരുന്നു. ഷെല്ലി എന്നാണ് പൂച്ചയുടെ പേര്. ത്രോബാക്ക് ചിത്രമാണെന്നും ഇവളെ മിസ് ചെയ്തിരുന്നെന്നും സുജോ ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരുന്നത്. എന്നാല്‍ ഇതേ പൂച്ചയ്‌ക്കൊപ്പമുള്ള ചിതരം ഇപ്പോള്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് സഞ്ജന.

ഇതോടെ ഇരുവരും കണ്ടുമുട്ടിയെന്ന് തരത്തില്‍ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളൊക്കെ അവസാനിച്ചോ? ഇനിയും ബിഗ് ബോസിലേക്ക് വരുമോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button