CinemaGeneralLatest NewsMollywoodNEWS

മമ്മുക്ക ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി നടന്നാൽ ഒരുത്തരും വിശ്വസിക്കില്ല തല്ല് കിട്ടേണ്ടത് എനിക്ക് : സച്ചി

മമ്മുക്കയെ പോലെ ഒരാള്‍ ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി നടക്കുന്നു എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും

പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ലീഡ് റോള്‍ ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രം ആദ്യം മമ്മൂട്ടിക്ക് മുന്നില്‍ വന്ന സിനിമയായിരുന്നു,എന്നാല്‍ മമ്മൂട്ടി ചിത്രത്തോട് മുഖം തിരിച്ചതോടെ അത് പിന്നീട് ചില മാറ്റങ്ങളുമായി സുരാജിലേക്കും പൃഥ്വിരാജിലേക്കും എത്തുകയായിരുന്നു. പൃഥ്വിരാജ് ചെയ്ത ഹരീന്ദ്രന്‍ എന്ന സിനിമാ താരത്തിന്റെ റോള്‍ ആയിരുന്നു മമ്മൂട്ടി അഭിനയിക്കാനിരുന്നത്. മമ്മൂട്ടി സൂപ്പര്‍ നായകന്റെ റോള്‍ അഭിനയിച്ചാല്‍ ലാല്‍ ആയിരുന്നുസുരാജ് ചെയ്ത  കുരുവിളയുടെ വേഷത്തില്‍ അഭിനയിക്കേണ്ടിയിരുന്നത്. മമ്മൂട്ടി സിനിമയോട് നോ പറഞ്ഞതോടെ അത് ഇന്നത്തെ കാലഘട്ടത്തിലെ സൂപ്പര്‍ താരങ്ങളായ  പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുകയായിരുന്നു. മമ്മൂട്ടിയെ പോലെ ഒരു സൂപ്പര്‍ താരം ഡ്രൈവിംഗ് ലൈസന്‍സിന് നടന്നാല്‍ അത് ആരും വിശ്വസിക്കില്ലെന്നും ആ കഥയുമായി മമ്മുക്കയുടെ അടുത്ത് പോയ തനിക്കാണ് തല്ല് കിട്ടേണ്ടതെന്നും സച്ചി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

‘അഞ്ച് വര്‍ഷം മുന്‍പേ മമ്മുക്ക വേണ്ടെന്നു പറഞ്ഞ സിനിമയാണ് ഡ്രൈവിംഗ് ലൈസന്‍സ്. സത്യത്തില്‍ ആ കഥയുമായി അദ്ദേഹത്തെ പോയി കണ്ട എന്നെ തല്ലണം. മമ്മുക്കയെ പോലെ ഒരാള്‍ ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി നടക്കുന്നു എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. ആ കഥാപാത്രത്തെ എന്നെക്കാള്‍ നന്നായി മനസ്സിലാക്കിയത് അദ്ദേഹമാകും. ആ തീരുമാനം തന്നെയാണ് ശരി’.

shortlink

Related Articles

Post Your Comments


Back to top button