Latest NewsMollywoodMovie GossipsNew ReleaseNEWSShort FilmsShort FilmsTollywoodVideosWOODs

നടിയിൽനിന്നും സംവിധായികയിലേക്ക്; രമ്യ നമ്പീശൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം

അഭിനേത്രി എന്ന നിലയിൽ ഏറെ പ്രസിദ്ധി നേടിയ താരമാണ് രമ്യ നമ്പീശൻ. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന താരം സംവിധായികയുടെ റോളിൽ എത്തുകയാണ്. ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് താരം പുത്തൻ ചുവട് വച്ചിരിക്കുന്നത്.

അൻഹൈഡ് എന്ന് പേര് നൽകിയിരിക്കുന്ന ഹ്രസ്വചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നതും രമ്യ തന്നെയാണ്. സമൂഹത്തിൽ സ്ത്രീ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. തമിഴിൽ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വചിത്രം മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ പേജുകളിലൂടെ   ആരാധകർക്ക് മുന്നിലെത്തി.

അടുത്തിടെ താരം ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു, രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന പേരിലുള്ള ചാനല്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഈ ചാനലിലൂടെയാണ് ഹ്രസ്വചിത്രം യൂട്യൂബിൽ പങ്കുവെച്ചത്.

മികച്ച  പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. രമ്യയുടെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് . കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാംപാതിരയിൽ രമ്യ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Back to top button