GeneralLatest NewsMollywoodMovie GossipsNEWSWOODs

രണ്ടാമൂഴം; എംടിക്ക് സുപ്രീം കോടതിയുടെ നോട്ടീസ് ‘ ഹൈ കോടതി ഉത്തരവിന് സ്റ്റേ.’

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ വി.എ ശ്രീകുമാറിനെതിരെ എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. നാലാഴ്ചയ്ക്ക്‌ ശേഷം ഹർജിയിൽ വാദം കേൾക്കും.

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ വി.എ ശ്രീകുമാറിനെതിരെ എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. നാലാഴ്ചയ്ക്ക്‌ ശേഷം ഹർജിയിൽ വാദം കേൾക്കും. ശ്രീകുമാർ നൽകിയ ഹർജിയിലാണ് എം.ടിക്ക്‌ നോട്ടീസ് അയച്ചത്. തിരക്കഥ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് എം.ടിയും ഹർജി നൽകിയിരുന്നു. എം.ടി നൽകിയ കേസ് കോഴിക്കോട് കോടതിയിൽ തുടരുകയാണ്.

മധ്യസ്ഥ ചർച്ച വേണമെന്ന ശ്രീകുമാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ശ്രീകുമാർ സുപ്രീം കോടതിയിലെത്തിയത്. രണ്ടാമൂഴത്തിന്‍റെ തിരക്കഥ അഞ്ച് കൊല്ലം മുമ്പാണ് സിനിമയാക്കാനായി ശ്രീകുമാർ നൽകിയത്. കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു. അഞ്ച് വർഷം പിന്നിട്ടിട്ടും ചിത്രീകരണം നടക്കാതെ വന്നതോടെയാണ് എം.ടി സംവിധായകനും നിർമാണ കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button