മലയാളം സിനിമാമേഖലയിൽ ഏറെ ആരാധകരുള്ള ഒരു താരദമ്പതികളാണ് ജയറാമും പാർവതിയും. ‘അപരൻ’ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ നായികയായി എത്തിയത് പാർവതിയും. അന്നാദ്യമായാണ് ഇരുവരും കാണുന്നത്. ശേഷം ഒരുപാട് സിനിമകളിൽ ഇവർ ഒന്നിച്ചഭിനയിച്ചു. പത്മരാജൻ ഒരുക്കിയ അപരനും അശ്വതിയും തന്റെ ജീവിതത്തിലേക്ക് വന്നിട്ട് ഇന്നേക്ക് 32 വർഷമായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. ഇൻസ്റ്റാഗ്രാമിൽ പാർവതിക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചു.
32 വർഷത്തെ പ്രണയദാമ്പത്യത്തിൽ മറക്കാൻ കഴിയാത്ത ചില നിമിഷങ്ങൾ പാർവതിയും പങ്കുവെച്ചു.തലയണമന്ത്രം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ തങ്ങളുടെ പ്രണയം കണ്ടെത്തുന്നതിനായി സത്യൻ അന്തിക്കാട് ഡിറ്റക്റ്റീവ് ആയി നിയമിച്ചത് ശ്രീനിവാസനെയായിരുന്നു എന്നും അദ്ദേഹം ഞങ്ങളുടെ പ്രണയം കണ്ടുപിടിച്ചുവെന്നും പാർവതി പറഞ്ഞു. ലൊക്കേഷനിൽ ഞങ്ങൾ പരസ്പരം മിണ്ടാതിരുന്നതാണ് അദ്ദേഹത്തിന് സംശയം തോന്നാൻ കാരണം എന്നും പാർവതി വ്യക്തമാക്കി.
”എന്തെങ്കിലും സംസാരിച്ചാല്‍ പിന്നെ അന്നത്തെ ബുക്കുകളിലൊക്കെ വേണ്ടാത്ത ഓരോന്ന് എഴുതി വരില്ലേ. എനിക്കും ജയറാമിനും ആശയവിനിമയത്തിന് വേറെ എന്തൊക്കെ മാധ്യമങ്ങളുണ്ട്. ഇടയ്ക്ക് ആംഗ്യം കാണിക്കും. പിന്നെ പറയാനുള്ളത് കാസറ്റില്‍ റെക്കോഡ് ചെയ്യും. ആരും കാണാതെ അത് കൈമാറും. ഞാന്‍ ആ കാസറ്റ് വാക്ക്മാനില്‍ ഇട്ട് കേട്ടുകൊണ്ടിരിക്കും. ലൊക്കേഷനിൽ എപ്പോഴും വാക്മാൻ വെച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ പാട്ടുകേൾകുകയാണ് എന്ന് മറ്റുള്ളവർ വിചാരിക്കും. പക്ഷേ ഒടുവില്‍ അമ്മയ്ക്കാണ് സംശയം തോന്നിയത്. അമ്മ കണ്ടുപിടിക്കുകയും ചെയ്തു. ആ കാസറ്റ് അമ്മ കേട്ടുനോക്കി. അതില്‍ പകുതിയും ജയറാം അമ്മയെ കുറ്റം പറയുന്ന ഭാഗങ്ങളായിരുന്നു.” ഒരു പത്രമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.
1992 ലായിരുന്നു ജയറാമും പാര്‍വതിയും തമ്മിലുള്ള വിവാഹം. ഇവരുടെ മകന്‍ കാളിദാസ് അഭിനയരംഗത്തും മകള്‍ മാളവിക മോഡലിങ് രംഗത്തും സജീവമാണ്.
Leave a Comment