CinemaLatest NewsNEWS

ഫോട്ടോഷൂട്ടിൽ മിന്നിത്തിളങ്ങി രശ്മി ബോബൻ; മേക്കോവറിന് കയ്യടിച്ച് സോഷ്യൽ മീഡിയ; വൈറൽ ചിത്രങ്ങൾ

അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രശ്മി ബോബൻ. താരത്തിന്റെ കിടിലൻ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അ​ഗോഷ് വൈഷ്ണവ് നടത്തിയ സെലിബ്രിറ്റി ഷൂട്ടിന് വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്കോവർ, ഏതായാലും താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് മയങ്ങിയിരിക്കുകയാണ് ആരാധകർ. താരത്തിന്റെ പുതിയ ​ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

സിനിമയിലെന്ന പോലെ തന്നെ സീരിയലിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന നടിയാണ് രശ്മി ബോബൻ. 2003 ലായിരുന്നു സംവിധായകൻ ബോബൻ സാമുവലുമായുള്ള താരത്തിന്റെ വിവാഹം, ആകാശ് , നിധീഷ് എന്നിവർ മക്കളാണ്.

രാപ്പകൽ, വിനോദയാത്ര, അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടികൂടിയാണ് രശ്മി .

സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്, കടും മെറൂൺ, നീല , ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള സാരിയാണ് താരം ഫോട്ടോഷൂട്ടിനായ് അണിഞ്ഞത്, ഏതായാലും ഫോട്ടോഷൂട്ടിൽ തിളങ്ങിയ പ്രിയ താരത്തിന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button