CinemaLatest News

തിരിച്ചുവരവിനൊരുങ്ങി ബോളിവുഡ് മാദകറാണി രവീണ ടണ്ടൻ: മടങ്ങിവരവ് ഈ സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിലൂടെ

ആദ്യ ഭാ​ഗം പോലും കാണാതെയാണ് താൻ ചിത്രത്തിന്റെ ഭാ​ഗമാകാൻ സമ്മതിച്ചതെന്നും രവീണ

അതിശക്തമായ കഥാപാത്രങ്ങളും അവിസ്മരണീയമായ ഒട്ടേറെ നിമിഷങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ച ബോളിവുഡ് മാദക സുന്ദരി രവീണ ടണ്ടൻ തന്റെ 20 വർഷത്തെ ഇടവേളക്ക് ശേഷം അഭിനയ രം​ഗത്തേക്കെത്തുന്നു.

90 കളിൽ ബോളിവുഡിലും തമിഴ്, തെലുങ്ക് ഭാഷകളിലും നിറഞ്ഞ് നിന്ന താരം ദേശീയ പുരസ്കാരമുൾപ്പെടെയുള്ളവ സ്വന്തമാക്കിയിട്ടുണ്ട്.

കെജിഎഫ് ടുവിലൂടെയാകും ഇന്ത്യൻ പ്രധാനമന്ത്രിയായി താരം തന്റെ തിരിച്ചുവരവ് നടത്തുന്നത്. കെജിഎഫിന്റെ കഥ തനിക്ക് ഏറെ ഇഷ്ടമായെന്നും താരം വ്യക്തമാക്കി.

ആദ്യ ഭാ​ഗം പോലും കാണാതെയാണ് താൻ ചിത്രത്തിന്റെ ഭാ​ഗമാകാൻ സമ്മതിച്ചതെന്നും രവീണ വ്യക്തമാക്കി. കെജിഎഫ് ടുവിൽ സഞ്ജയ് ദത്താണ് വില്ലനായെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്.

അതിശക്തമായ കഥാപാത്രമാണ് തനിക്ക് കെജിഎഫിൽ ഉള്ളതെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button