CinemaLatest News

തമിഴ് സിനിമയിൽ സജീവമാകാനൊരുങ്ങി അനുപമ പരമേശ്വരൻ; പുത്തൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

അഥർവ്വക്കൊപ്പമുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്

പ്രേമത്തിലൂടെ വന്ന് മലയാളികളുടെ മനം കവർന്ന പ്രണയ നായിക അനുപമ പരമേശ്വരൻ തെലുങ്കും കടന്ന് തമിഴിൽ സജീവമാകുന്നു.

ആർ കണ്ണൻ സംവിധാനം ചെയ്യുന്ന തള്ളിപ്പോകാതെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടിരിയ്ക്കുന്നത്. അനുപമ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്.

തമിഴിലെ പ്രശസ്ത യുവനടനായ അഥർവ്വക്കൊപ്പമുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവരുടെ കഥയാണ് ചിത്രം പറയുന്നതെന്നും ചിത്രത്തിന്റെ ഓഡിയോ, റിലീസ് ഉൾപ്പെടെയുള്ളവയെക്കുറിച്ച് ഉടനെ പുറത്ത് വിടുമെന്നും സംവിധായകൻ വ്യക്തമാക്കി.

കണ്ടെൻ കാതലേ, ജയം കൊണ്ടെൻ എന്നിങ്ങനെ കണ്ണൻ സംവിധാനം ചെയ്ത ചിത്രങ്ങൾ അനവധിയാണ്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലൂടെയായിരുന്നു തെലുങ്ക് സിനിമാ ലോകത്ത് അനുപമ എത്തിയത്. ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമാകാനും കഴിഞ്ഞ യുവനടിയെന്ന ഖ്യാതിയും തെലുങ്കിൽ അനുപമ നേടിയെടുത്തു.

ഷംസു സൈബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകനെന്ന ചിത്രവും മലയാളത്തിൽ ഈ വർഷം അനുപമയുടെതായി പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button