CinemaLatest News

കല്യാണപ്പെണ്ണായണിഞ്ഞൊരുങ്ങാൻ താര സുന്ദരി സൗഭാ​ഗ്യ; വൈറലാകുന്ന ഹൽദി മെഹന്ദി ചിത്രങ്ങൾ കാണാം

ടിക് ടോക് വീഡിയോകളും ഡബ്സ്മാഷുകളും ഈ താരപുത്രിയെ സോഷ്യൽ മീഡിയയിൽ സ്റ്റാറാക്കി

ടിക് ടോക്കുകളിലൂടെയും ആരെയും ആകർഷിക്കുന്ന നൃത്തത്തിലൂടെയും കേരളക്കരയാകെ ആരാധകരുള്ള താരപുത്രിയാണ് ,സൗഭാ​ഗ്യ വെങ്കടേഷ്.

രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാ​ഗ്യ , മനോഹരമായ അഭിനയ മുഹൂർത്തങ്ങളും നർമ്മത്തിൽ ചാലിച്ച ടിക് ടോക് വീഡിയോകളും ഡബ്സ്മാഷുകളും ഈ താരപുത്രിയെ സോഷ്യൽ മീഡിയയിൽ സ്റ്റാറാക്കിയത്.

താരത്തിന്റെ കണ്ണഞ്ചിപ്പിയ്ക്കുന്ന മൈലാഞ്ചി -മഞ്ഞൾ കല്യാണത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

ഏറെ നാളായി തന്റെ സുഹൃത്തായിരുന്ന അർജുൻ ശേഖറാണ് വരൻ, ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞമാസം നടന്നിരുന്നു.

സൗഭാ​ഗ്യയുടെ ഡബ്സ്മാഷ് വീഡിയോകളിൽ ഏറെക്കാലമായി പ്രത്യക്ഷപ്പെടാറുള്ള ആളാണ് അർജുൻ, കൂടെയുള്ളതാരാണെന്ന് ആരാധകർ ഏറെക്കാലമായി ചോദിച്ചിരുന്നു.

ഞാൻ ആ​ഗ്രഹിക്കുന്ന പോലൊരാളെ എനിയ്ക്ക് തന്നതിന് അമ്മയ്ക്ക് നന്ദിയെന്ന് താരം മറുപടിയെന്നോണം നേരത്തെ ഫേസ്ബുക്കിൽ കുറിയ്ച്ചിരുന്നു.

ഈ മാസം 19, 20 തീയതികളിൽ ​ഗുരുവായൂർ അമ്പലത്തിൽ വയ്ച്ചാണ് വിവാഹം തമിഴ് ആചാരപ്രകാരം നടക്കുക. നടിയും നർത്തകിയുമായ താരാ കല്യാണും മകളോടൊപ്പം നൃത്തം ചെയ്തും ഡബ്സ്മാഷുകൾ ചെയ്തും സജീവമാണ്.

shortlink

Related Articles

Post Your Comments


Back to top button