CinemaGeneralLatest NewsMollywoodNEWS

ബോക്സ്‌ ഓഫീസിൽ ആ ചിത്രം തകർന്നു പോയി പക്ഷെ എന്‍റെ ഏറ്റവും മികച്ച ചിത്രം അതാണ്‌: കലവൂര്‍ രവികുമാര്‍

ബോക്സ്‌ ഓഫീസിൽ അതു തകർന്നു പോയി

ഇഷ്ടം, നമ്മള്‍, ഗോള്‍, സ്വലേ തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ക്ക് രചന നിര്‍വഹിച്ച തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ താന്‍ സംവിധാനം ചെയ്തു പരാജയപ്പെട്ടു പോയ സിനിമയുടെ വേറിട്ട അനുഭവം പങ്കിടുകയാണ്. തിയേറ്ററില്‍ പൂര്‍ണ്ണ പരാജയമായി മാറിയ ‘ഫാദേഴ്സ് ഡേ’ എന്ന ചിത്രം ഇന്ന് മിനിസ്ക്രീനിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കഴിഞ്ഞ ദിവസം ‘മൂവി സ്ട്രീറ്റ്’ എന്ന ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പില്‍ ‘ഫാദേഴ്സ് ഡേ’ എന്ന സിനിമയെ പ്രശംസിച്ച് ഒരു പോസ്റ്റ്‌ വന്നിരുന്നു. ആ പോസ്റ്റിനെ മുന്‍നിര്‍ത്തി കൊണ്ടായിരുന്നു തന്റെ എക്കാലത്തെയും പരാജയ ചിത്രമായ ‘ഫാദേഴ്സ് ഡേ’യെക്കുറിച്ച് കലവൂര്‍ രവികുമാര്‍ സംസാരിച്ചത്. ‘ഫാദേഴ്സ് ഡേ’, ‘കുട്ടികളുണ്ട് സൂക്ഷിക്കുക’ തുടങ്ങിയ രണ്ടു ചിത്രങ്ങള്‍ കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. കമല്‍ ദിലീപ് ടീമിന്റെ ‘ആഗതന്‍’ എന്ന സിനിമയുടെ രചന നിര്‍വഹിച്ചതും കലവൂര്‍ രവികുമാര്‍ ആയിരുന്നു.

കലവൂര്‍ രവികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആണ് ഫതേർസ്‌ഡേ എന്ന ചിത്രം.ബോക്സ്‌ ഓഫീസിൽ അതു തകർന്നു പോയി. എന്നാൽ എന്റെ ഏറ്റവും മികച്ച ചിത്രം അതാണെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിൽ ചിത്രത്തെ കുറിച്ച് ഒരു കുറിപ്പ്. വല്ലാത്ത സന്തോഷം

മൂവി സ്ട്രീറ്റ് എന്ന സിനിമാ ഗ്രൂപ്പില്‍ ‘ഫാദേഴ്സ്ഡേ’യെക്കുറിച്ച് പ്രേക്ഷകന്‍ പങ്കുവെച്ചത്

കലവൂർ രവികുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഫാദേർസ് ഡേ. പുതുമുഖങ്ങളായ ഷെഹിൻ, ഇന്ദു തമ്പി എന്നിവരോടൊപ്പം രേവതി, ലാൽ, ശങ്കർ എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.ഓസ്കാർ പുരസ്കാരം നേടിയ റസൂൽ പൂക്കുട്ടി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്….

ഒരു ഗവർമെന്റ് കോളേജിലെ അധ്യാപികയായ രേവതിയുടെ സീത എന്ന കഥാപാത്രത്തെ,അപരിചിതനായ ഒരാൾ (ഷെഹിൻ ചെയ്ത കഥാപാത്രം) തുടരെ തുടരെ ഫോളോ ചെയ്യുന്നതും അത് സീതയെ മനപ്രയാസത്തിൽ എത്തിക്കുകയും ചെയ്യുന്നു.ഒരു ദിവസം സീത അയാളെ കയ്യോടെ പിടികൂടുകയും ഫോളോ ചെയ്യുന്നതിന്റെ കാര്യം എന്താണെന്ന് അന്വേഷിക്കുകയും ചെയ്യുമ്പോൾ…താൻ ഒരു ക്രിമിനോളജി സ്റ്റുഡന്റ് ആണെന്നും,റേപ്പ് ന് വിധേയയായി അതിനെ അതിജീവിച്ച സ്ത്രീകളെ ആണ് താൻ പഠിക്കാൻ വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നതെന്നും അതിന് വേണ്ടിയാണ് ഫോളോ ചെയ്യുന്നതെന്നും അയാൾ അറിയിക്കുന്നു…

മുൻപ് കോളേജ് പഠനക്കാലത്ത് 4 പേരാൽ റേപ്പ് നു വിധേയയായ സീത പഴയ ഓർമ്മകളിലേക്ക് പോവുകയും പണ്ടത്തെ പോലെ അസ്വസ്ഥതയാവുകയും,വീണ്ടും ഒരു ഡിപ്രഷനിലേക്ക് പോകുകയും ചെയ്യുന്നു എന്ന ഘട്ടം വന്നപ്പോൾ സഹോദരൻ (വിനീത് ന്റെ കഥാപാത്രം) വീണ്ടും അവർക്ക് ഒരു കൈത്താങ്ങ് ആവുന്നു…

റേപ്പ് ചെയ്ത ആ 4 പേർ ഇന്നും വലിയ സന്തോഷത്തോടെ കുടുംബത്തോടൊപ്പം അതേ സിറ്റിയിൽ താമസിക്കുമ്പോൾ സീത അന്നോളം അനുഭവിക്കേണ്ടി വന്ന മെന്റൽ ട്രോമ സിനിമ എടുത്തു കാണിക്കുന്നു…

ആ അപരിചിതനായ യുവാവ് ആ 4 പേരെയും ഫോക്കസ് ചെയ്യുന്നു.ബ്ലാക്ക് മെയിൽ ചെയ്യുന്നു.അവരുടെ ഉറക്കം കെടുത്തുക കൂടി ചെയ്യുന്നു….ആ നാലുപേരിലൊരാൾക്ക് സീതയിൽ ജനിച്ച കുഞ്ഞാണ് ആ യുവാവ് എന്ന് പതിയെ സിനിമ വെളിപ്പെടുത്തുന്നു…

തന്റെ അമ്മയെ വേദനിപ്പിച്ച ആ നാല് പേരോടുള്ള പ്രതികാരമെന്ന രീതിയിൽ പല തരത്തിൽ മാനസികമായ ടോർച്ചറിങ് കൾ നടത്തുന്നു അയാൾ.അവരിൽ ആരാണ് തന്റെ അച്ഛൻ എന്നറിയാൻ വേണ്ടി ഒരു ആശുപത്രിയിലേക്ക് DNA ടെസ്റ്റ് ന് വേണ്ടി വരുവാൻ അവരെ ഫോഴ്സ് ചെയ്യുകയും ചെയ്യുന്നു………..

ഇന്ററസ്റ്റിംഗ് ആയെങ്കിൽ തുടർന്ന് കാണുക

പണ്ട് ഒരു വെള്ളിയാഴ്ച ഈ സിനിമ ഇറങ്ങിയപ്പോൾ ഞായറാഴ്ച പോകാം എന്ന് കരുതുകയും,അത് വേണ്ട ഇന്ന് രാത്രി ഇന്ത്യ വിഷനിൽ മനീഷ് നാരായൺ ന്റെ ബോക്സ് ഓഫീസ് റിവ്യൂ കണ്ടതിന് ശേഷം പോകാം എന്ന് തീരുമാനികെക്കുകയും ചെയ്തു.മികച്ച കാണേണ്ട ഒരു സിനിമയാണ് ഫാദേർസ് ഡേ എന്ന റിവ്യൂ കണ്ട് അടുത്തൊരു ദിവസം പരപ്പനങ്ങാടി യിലെ തിയറ്ററിൽ പോയപ്പോൾ ആ പടത്തിന്റെ പൊടി പോലും ഇല്ല….പിന്നീട് സിഡി ഇറങ്ങിയപ്പോഴും ഏഷ്യാനെറ്റ് ൽ വന്നപ്പോഴും വീണ്ടും വീണ്ടും കണ്ടു….കാണണമെന്നുള്ളവർ ഏഷ്യാനെറ്റ് ന്റെ ചൂടുള്ള നക്ഷത്രം ആപ്പിലൂടെ കാണാവുന്നതാണ്.യൂട്യൂബ് ൽ ഇല്ല എന്നാണ് അറിവ്….സിനിമയിൽ മോശം പറയാൻ തോന്നിയ ഒരേയൊരു ഘടകം അഭിനയിക്കാൻ അറിയാത്ത ഇന്ദു തമ്പിയെ പിടിച്ച് കൂടുതൽ എക്‌സ്പ്രെഷൻ ഇടീപ്പിച്ചു എന്നുള്ളതാണ്…..

ഫിലിം സലാം!

© Pramod Kizhakkummuri

shortlink

Related Articles

Post Your Comments


Back to top button