CinemaLatest News

കോക്കാച്ചിത്തരങ്ങളുമായി എന്റെ മുന്നിലേക്ക് വന്ന് പോകരുത്: ലൈവിൽ സാബുമോൻ

എന്ത് മണ്ടത്തരങ്ങളും വിശ്വസിക്കുന്നവരാണോ അയാളുടെ വെട്ടുക്കിളി കൂട്ടങ്ങൾ

വിമർശനങ്ങൾക്ക് മറുപടിയുമായി സാബുമോൻ ലൈവിൽ, ബി​ഗ്ബോസ് അം​ഗം രജിത് കുമാറിനെ വിമർശിച്ച് രം​ഗത്തെത്തിയത് വൻ പ്രതിഷേധങ്ങൾ സൃഷ്ട്ടിച്ചിരുന്നു, ഇതിനെ തുടർന്നാണ് സാബു ലൈവുമായി എത്തിയിരിയ്ക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ തന്നെ വിമർശിച്ചവർക്ക് മറുപടിയെന്നോണമാണ് താരം ലൈവിലെത്തിയത്, തന്റെടുത്ത് ഇമ്മാതിരി കോക്കാച്ചിത്തരങ്ങളുമായി വരരുതെന്നും ഇതിലും വലിയ കളികൾ എല്ലാം കണ്ടവനുമാണ് താനെന്നുമാണ് ലൈവിലൂടെ വന്ന് സാബുമോൻ പറഞ്ഞത്.

ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് സിനിമയിലടക്കം തന്നെ ബാധിയ്ക്കുമെന്ന് ആളുകൾ പറഞ്ഞതായും എന്നാൽ താൻ അതൊന്നും കാര്യമായെടുക്കുന്നില്ലെന്നും താരം വ്യക്തമാക്കി. കൂടാതെ പലതരത്തിലുള്ള സൈബർ ആക്രമണം തനിക്ക് നേരെ ഉയർന്നിട്ടുണ്ടെന്നും സാബു പറഞ്ഞു.

ഷോ എന്ന നിലക്ക് ഒരാളെ പിന്താങ്ങുന്നതിൽ കുഴപ്പമല്ലെന്നും എന്നാൽ അവർ പറയുന്നതെല്ലാം ശാസ്ത്രീയാടിസ്ഥാനത്തിൽ വേണം വിശ്വസിക്കാനെന്നും സാബുമോൻ കൂട്ടിച്ചേർത്തു.

എന്ത് മണ്ടത്തരങ്ങളും വിശ്വസിക്കുന്നവരാണോ അയാളുടെ വെട്ടുക്കിളി കൂട്ടങ്ങൾ, വ്യക്തിയാരാധനയ്ക്ക് തനിക്ക് പ്രശ്നമില്ലെന്നും എന്നാൽ പറയുന്നവ ശാസ്ത്രീയ വശങ്ങൾ കൂടി ആലോചിച്ചിട്ട് വേണം വിശ്വസിക്കാനെന്നും സാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button