CinemaLatest News

മറാത്തി ചിത്രത്തിൽ നായകനാകാനൊരുങ്ങി മലയാളത്തിന്റെ ശ്രീ; സിനിമയൊരുക്കുക മലയാളി സംവിധായകർ

ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മറാത്തി സിനിമയിൽ നായകനാകുന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മറാത്തി സിനിമയിൽ നായകനാകുന്നു. മുംബൈ വടാപാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക.

മറാത്തിയിലെ മുൻനിര താരങ്ങളെല്ലാം ചിത്രത്തിലുണ്ടാകുമെന്നാണ് അണിയറ സംസാരം. മെഹറലി പൊയിലുങ്ങൽ ഇസ്മായിലും പികെ അശോകനും ചേർന്നാണ് ചിത്രം നിർ‌മ്മിക്കുന്നത്.

ചിത്രത്തിൽ മികച്ച കഥാപാത്രമാണ് ശ്രീശാന്തിനായി മാറ്റിവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ , എന്നാൽ ചിത്രത്തിന്റെ ഉള്ളടക്കം , മറ്റ് അഭിനേതാക്കൾ എന്നിവരെക്കുറിച്ച് അണിയറക്കാർ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button