CinemaGeneralLatest NewsMollywoodNEWS

ഡി ഫോർ ഡാൻസ് താരം കുക്കു വിവാഹിതനാകുന്നു

ഏഴുവർഷത്തെ സൗഹൃദം, പ്രണയം, ഫൈറ്റ്. അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സുഹൈദ് കുക്കു (കുക്കു) വിവാഹിതനാകുന്നു. ദീപ പോളാണ് വധു. ഇന്നാണ് ഇവരുടെയും വിവാഹം നടക്കുന്നത്. ഇരുവരുടെയും ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.

“ഏഴുവർഷത്തെ സൗഹൃദം, പ്രണയം, ഫൈറ്റ്. അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നവർക്കും ചേർത്തുപിടിച്ചവർക്കും ഒരുപാട് നന്ദി.” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് കുക്കു കുറിച്ചത്.

നിരവധിയാളുകളാണ് സുഹൈദിനും ദീപയ്ക്കും ആശംസയുമായി എത്തുന്നത്. അതേ സമയം ഇരുവരുടെയും വിവാഹത്തിനെതിരെയും ചിലർ കമന്റുകൾ പങ്ക് വയ്ക്കുന്നുണ്ട്. ഇന്റർ റിലീജിയസ് മാര്യേജ് ആണെന്നും കാക്ക കൊത്തി പോയെന്നും, വീട്ടിൽ കേറ്റുമോ എന്നിങ്ങനെയാണ് ചിലർ പറയുന്നത്. നർത്തകൻ എന്നതിലുപരി നിരവധി ചിത്രങ്ങളിലും കുക്കു അഭിനയിച്ചിരുന്നു

shortlink

Post Your Comments


Back to top button