CinemaGeneralLatest NewsMollywoodNEWS

വെറുത്തുപോയി ; വീണ നായരുടെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടുമെന്ന് ജസ്ല മാടശ്ശേരി

എതിര്‍ടീമിലുള്ള രജിത് കുമാറും വീണ നായരും വേദനയും പരിക്കുമൊക്കെ അഭിനയിക്കുകയാണെന്ന് ജസ്ല തന്റെ ടീമംഗങ്ങളായ ഫുക്രുവിനോടും മഞ്ജുവിനോടും പറഞ്ഞു.

ബിഗ് ബോസിലെ ഏറ്റവും ആവേശകരമായ ഗെയിം ആണ് ലക്ഷ്വറി ബജറ്റിനു വേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കുകള്‍. ഈ വാരത്തിലെ ലക്ഷ്വറി ബജറ്റ് ഗെയിമും അത്തരത്തിലുള്ള ഒന്നായിരുന്നു. എന്നാല്‍ മത്സരാര്‍ഥികളുടെ ബുദ്ധിശക്തി പരിശോധിക്കുന്നതിന് പകരം കായിക ക്ഷമത പരീക്ഷിക്കുന്ന ഗെയിമാണ് ഇത്തവണ ബിഗ് ബോസ് നല്‍കിയത്. ഇത് മത്സരാര്‍ഥികള്‍ക്കിടയില്‍ പലതരം തര്‍ക്കങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വഴിവെച്ചു.

എതിര്‍ടീമിലുള്ള രജിത് കുമാറും വീണ നായരും വേദനയും പരിക്കുമൊക്കെ അഭിനയിക്കുകയാണെന്ന് ജസ്ല തന്റെ ടീമംഗങ്ങളായ ഫുക്രുവിനോടും മഞ്ജുവിനോടും പറഞ്ഞു. രജിത്തിന്റെ പരുക്ക് അഭിനയമാണെന്ന് ബിഗ് ബോസിനോടും ജസ്ല പറഞ്ഞു. ഇത്രയും അഭിനയിക്കുന്ന വീണയ്ക്ക് എന്തുകൊണ്ട് ഇതുവരെ അവാര്‍ഡുകളൊന്നും കിട്ടിയിട്ടില്ലേയെന്ന് ജസ്ല മഞ്ജുവിനോട് പരിഹാസരൂപേണ ചോദിച്ചു.

‘വീണ തൊട്ടപ്പോഴത്തേയ്ക്ക് കരയുന്നു. എന്തൊരു ആക്ഷനാ.. എന്താ ഇവര്‍ക്കൊരു അവാര്‍ഡും കിട്ടാത്തത്.. ചേച്ചീ, (മഞ്ജുവിനോട്) ഇവര്‍ക്കിതുവരെ സ്‌റ്റേറ്റ് അവാര്‍ഡൊന്നും കിട്ടിയിട്ടില്ലേ? ഇത്രയുംകാലം ഫീല്‍ഡില്‍ ഉണ്ടായിട്ട് അവര്‍ക്ക് എന്താണ് സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും കിട്ടാഞ്ഞത്? എനിക്ക് വെറുത്തുപോയി ചേച്ചീ. ഞാന്‍ അടുത്തയാഴ്ച പൊക്കോളാം. എനിക്ക് ഒരു പ്രശ്‌നവുമില്ല. ഇവിടെനിന്നാല്‍ എന്റെ ഉള്ളിലുള്ള മനുഷ്യത്വവും സ്‌നേഹവും ഒക്കെ പോകും’, ജസ്ല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button