CinemaGeneralLatest News

ക്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ജീവൻ തിരികെകിട്ടിയതിനാൽ ട്വീറ്റ് ചെയ്യാൻ സാധിച്ചു: ദൈവത്തിന് നന്ദിയെന്നും കാജൽ അ​ഗർവാൾ

എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു

കമൽ ഹാസൻ നായകനായെത്തുന്ന ഇന്ത്യൻ ടു സിനിമ ലൊക്കേഷനിൽ അപകടം നടന്നപ്പോൾ താനും ഉണ്ടായിരുന്നെന്നും കഷ്ട്ടിച്ചാണ് രക്ഷപ്പെട്ടതെന്നും പ്രശസ്ത സിനിമാ താരം കാജൽ അ​ഗർവാൾ.

സെറ്റിൽ കഴിഞ്ഞ രാത്രിയുണ്ടായ ക്രെയിൻ അപകടത്തിന്റെ ട്രോമയിൽ നിന്ന് ഇതുവരെ കരകയറിയില്ല, എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു, ആസമയത്ത് എന്‍റെ ജീവൻ ബാക്കിയായി , അതിനാൽ‌ മാത്രം എനിക്ക് ഇത് ട്വീറ്റ് ചെയ്യാനായി. ദൈവത്തിന് നന്ദി സമയത്തിന്റെയും ജീവിതത്തിന്റെയും വില എനിക്ക് പഠിപ്പിച്ചതിനെന്നും താരം വ്യക്തമാക്കി.

ക്രെയിൻ ഉപയോ​ഗിച്ചുള്ള ചിത്രീകരണത്തിനിടെ ക്രെയിൻ പൊട്ടി വീണ് അതിനടിയിൽപെട്ടാണ് 3 സാങ്കേതിക പ്രവർത്തകർ മരണപ്പെട്ടത്. 1996 ലാണ് ഇന്ത്യൻ തിയ്യേറ്ററുകളിലെത്തിയത്, ഇരട്ട വേഷത്തിൽ ചിത്രത്തിൽ അവിസ്മരണീയ പ്രകടനം കാഴ്ച്ചവച്ച കമൽ ഹാസൻ ചിത്രം ഏറെ ഹിറ്റായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button