CinemaGeneralLatest NewsMollywoodNEWS

രജിത് സാർ പുറത്ത് വേറെ ലെവലാണെന്ന് മനസ്സിലായി ; ഫേസ്ബുക്ക് ലൈവിൽ പ്രദീപ് ചന്ദ്രൻ

താൻ ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ ആണ് ഉള്ളതെന്നും, സുഹൃത്തുക്കളോട് തന്നെ കാണാൻ വരാനായും പ്രദീപ് ആവശ്യപെടുന്നുണ്ട്.

ബിഗ് ബോസ് രണ്ടാം സീസൺ തുടങ്ങി 50 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. പതിനേഴ് പേരിൽ തുടങ്ങിയ മത്സരം ഇപ്പോൾ 8 -പേർ മാത്രമായിരിക്കുകയാണ്. എലിമിനേഷനിലൂടെയും കണ്ണിന് അസുഖം ബാധിച്ചും ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടും പലരും ഷോയിൽ നിന്നും പുറത്തായി. ബിഗ് ബോസിൽ നിന്നും അവസാനമായി സിനിമ സീരിയൽ താരം പ്രദീപ് ചന്ദ്രനാണ് പുറത്തായത്. എന്നാൽ പ്രദീപ് പുറത്തിറങ്ങിയപ്പോൾ മുതൽ താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.

ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് വീഡിയോയുമായി എത്തിരിക്കുകയാണ് പ്രദീപ്. താൻ ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ ആണ് ഉള്ളതെന്നും, സുഹൃത്തുക്കളോട് തന്നെ കാണാൻ വരാനായും പ്രദീപ് ആവശ്യപെടുന്നുണ്ട്.

പുറത്തിറങ്ങിയപ്പോൾ രജിത് സാർ വേറെ ലെവൽ ആയില്ലേ എന്ന് ചോദിക്കുന്നവരോട് മനസിലായി എന്നാണ് പ്രദീപ് മറുപടി നൽകുന്നത്. ഒപ്പം ദയയുമായി ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചും പലരും പ്രദീപിനോട് ചോദിക്കുന്നുണ്ടെങ്കിലും മറുപടി നൽകാതെ ഒഴിവാകുകയാണ് ഉണ്ടായത്. എന്നാൽ കണ്ണിന് അസുഖം ബാധിച്ച് ബിഗ് ബോസിൽ നിന്നും പുറത്തായ രേഷ്മ ഇപ്പോൾ എവിടെയുണ്ട് എന്നുള്ള ചോദ്യത്തിന് എറണാകുളത്ത് ഉണ്ടെന്നായിരുന്നു പ്രദീപിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button