CinemaGeneralLatest NewsMollywoodNEWS

നോമിനേഷനില്‍ ഫ്രീ കാർഡ് ഉപയോഗിക്കാത്തതിന് ആര്യയ്ക്ക് ഇത്തവണ പണി കിട്ടും ; ഫുക്രു പറയുന്നു

നോമിനേഷനില്‍ തനിക്കെതിരേ വോട്ട് ചെയ്ത ഒരാള്‍ ആര്യയാണെന്നും അവര്‍ മികച്ച മത്സരാര്‍ഥിയാണെന്നും ഫുക്രു രജിത്തിനോട് പറഞ്ഞു.

ഇത്തവണത്തെ എവിക്ഷനില്‍ പുറത്താവുക ആര്യ ആയിരിക്കുമെന്ന് ഫുക്രു. നോമിനേഷനില്‍ തനിക്കെതിരേ വോട്ട് ചെയ്ത ഒരാള്‍ ആര്യയാണെന്നും അവര്‍ മികച്ച മത്സരാര്‍ഥിയാണെന്നും ഫുക്രു രജിത്തിനോട് പറഞ്ഞു. എന്നാല്‍ അത് ഇപ്പോഴാണോ മനസിലായത് എന്നായിരുന്നു രജിത്തിന്റെ പ്രതികരണം. അത് തനിക്ക് നേരത്തേ അറിയാവുന്ന കാര്യമാണെന്നും മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ഫുക്രുവും പറഞ്ഞു. പക്ഷേ തനിക്കെതിരെയും തിരിയുമെന്ന് ഇപ്പോഴാണ് മനസിലായതെന്നും ഫുക്രു പറഞ്ഞു. ‘പക്ഷേ ഈ വട്ടം പുള്ളിക്കാരിക്ക് എലിമിനേഷന്‍ ഫ്രീ കാര്‍ഡ് ഉണ്ടായിരുന്നല്ലോ. കാര്‍ഡ് ഉപയോഗിക്കാത്തതിന് ചിലപ്പോള്‍ ഇത്തവണ പണി കിട്ടും’, ഫുക്രു പറഞ്ഞു.

എന്നാല്‍ ആര്യയ്ക്കുവേണ്ടി പുറത്ത് ഒരു മാര്‍ക്കറ്റിംഗ് ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു രജിത്തിന്റെ പ്രതികരണം. എന്തൊക്കെ ആയാലും ഇവിടെ നടക്കുന്നതൊക്കെ ജനം കണ്ടുകൊണ്ടിരിക്കുകയല്ലേയെന്നും, ഇനി തന്നെ കുട്ടപ്പാ എന്ന വിളിയുമായി ആര്യ സമീപിച്ചാൽ അത് പ്രോത്സാഹിപ്പിക്കില്ല എന്നു തീർത്തു പറയുകയാണ് ഫുക്രു.

മത്സരാര്‍ഥികള്‍ക്ക് സ്വന്തം സ്ഥാനം നിര്‍ണയിക്കാനുള്ള ടാസ്‌കില്‍ ഒന്നാമതെത്തിയ ആര്യയ്ക്ക് സമ്മാനമായി ബിഗ് ബോസ് ‘നോമിനേഷന്‍ ഫ്രീ കാര്‍ഡ്’ നല്‍കിയിരുന്നു. എലിമിനേഷനില്‍ വരുന്ന ഒരു തവണ വോട്ടിംഗിലേക്ക് പോകാതെ അപ്പോള്‍ത്തന്നെ ഒഴിവാക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കഴിഞ്ഞ തവണ എലിമിനേഷനില്‍ വന്നപ്പോഴും ആര്യ കാര്‍ഡ് ഉപയോഗിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button