CinemaGeneralLatest News

പുരുഷു എന്നെ അനു​ഗ്രഹിക്കണം; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ടൊവിനോ ചിത്രം; വൈറൽ

ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു

മിന്നൽ മുരളി എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംങ് ലൊക്കേഷനിൽ നിന്നാണ് താരം തന്റെ പുതിയ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്.

മീശമാധവനിലെ രസകരമായ വാക്കുകളാണ് താരം തന്റെ ചിത്രത്തിന് തലക്കെട്ടായി നൽകിയത്. പുരുഷു എന്നെ അനു​ഗ്രഹിക്കണം എന്ന കുറിപ്പോടെ വന്ന ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

ഏതാനും നിമിഷങ്ങൾ കൊണ്ട് അനേകം , കമന്റുകളും ലൈക്കുകളുമായാണ് ടൊവിനോ ചിത്രത്തെ ആരാധകർ വരവേറ്റത്.

നടൻ ടൊവിനോയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് – ടൊവിനോ കൂട്ടുകെട്ടിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി.

മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സം​ഗിതം ഷാൻ റഹ്മാനുമാണ്, രസകരമായ കമന്റുകൾ കൊണ്ട് ആരാധകർ ചിത്രത്തെ ആഘോഷമാക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button