Latest NewsMollywood

മോഹന്‍ലാല്‍ പങ്കെടുക്കുന്ന പരിപാടി വിലക്കണം; വിമര്‍ശനവുമായി ഹരീഷ് പേരടി

ഇവര്‍ രണ്ട് കൂട്ടരും പരസ്പരം എങ്ങിനെയാണ് വളമാവുന്നത് എന്ന് മത ഭ്രാന്തില്ലാത്ത ഏല്ലാ നല്ലവരായ മത വിശ്വാസികളും മനസ്സിലാക്കും എന്ന് തന്നെയാണ് ഏല്ലാ നല്ലവരായ മനുഷ്യരുടെയും പ്രതീക്ഷ...

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്ന പരിപാടി വിലക്കണമെന്ന ജിദ്ദ പ്രവാസി കൂട്ടായ്മയുടെ പ്രചരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. മഹാനായ ഒരു കലാകാരനുനേരെ മലയാളികളായ ഇസ്ലാമിക സംഘ പരിവാരത്തിന്റെ പോര്‍വിളിയാണിതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.

മോദിയുടെ സ്തുതിപാഠകന്‍ സങ്കി മോഹന്‍ലാല്‍ പങ്കെടുക്കുന്ന പരിപാടി വിലക്കണമെന്നാണ് ജിദ്ദ പ്രവാസി കൂട്ടായ്മയുടെ ആഹ്വാനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മഹാനായ ഒരു കലാകാരനുനേരെ മലയാളികളായ ഇസ്ലാമിക സംഘ പരിവാരത്തിന്റെ പോര്‍വിളിയാണ് ഈ ചിത്രത്തിലുള്ളത് …ഇവിടെ ഹിന്ദു സംഘപരിവാരം അവരുടെ ചൊല്‍പടിക്ക് നില്‍ക്കാത്ത കലാകാരന്‍മാര്‍ക്കെതിരെ നടത്തുന്ന അതെ മാനസികാവസ്ഥയിലുള്ള വര്‍ഗ്ഗീയ ഭ്രാന്ത്…ഇവര്‍ രണ്ട് കൂട്ടരും പരസ്പരം എങ്ങിനെയാണ് വളമാവുന്നത് എന്ന് മത ഭ്രാന്തില്ലാത്ത ഏല്ലാ നല്ലവരായ മത വിശ്വാസികളും മനസ്സിലാക്കും എന്ന് തന്നെയാണ് ഏല്ലാ നല്ലവരായ മനുഷ്യരുടെയും പ്രതീക്ഷ…ഇവരിങ്ങനെ പരസ്പരം നാരങ്ങാവെള്ളം കൊടുത്ത് നമ്മളെ മനുഷ്യരല്ലാതാക്കാനുള്ള ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത് ….ജാഗ്രതൈ…(ഇസ്ലാം മതം എന്താണെന്നറിയുന്ന സൗദി സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയുള്ളതുകൊണ്ട് മോഹന്‍ലാല്‍ എന്ന മഹാനടന്റെ പരിപാടി അവിടെ ഭംഗിയായി നടക്കും)…ലാലേട്ടനും സംഘത്തിനും ആശംസകള്‍ ….

Tags

Related Articles

Post Your Comments


Back to top button
Close
Close