CinemaGeneralLatest NewsNational

എവിടെ? എന്റെ സിക്സ് പാക്ക് കാണാനില്ലല്ലോ? സ്വയം ട്രോളി ഹൃത്വിക് റോഷൻ

യം ട്രോളി ബോളിവുഡ് താരം ഹൃത്വിക്

ഇത്തവണ സ്വയം ട്രോളിയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ ആരാധകരെ കയ്യിലെടുത്തിരിയ്ക്കുന്നത്. ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ സോഷ്യൽ മീഡിയ വഴി സ്ഥിരമായി അറിയിക്കുന്ന വ്യക്തി കൂടിയാണ് ഹൃത്വിക് റോഷൻ.

ദാബൂ രത്നായിയുടെ കലണ്ടർ ഫോട്ടോഷൂട്ട് വൻ‌ ഹിറ്റായി മാറിയിരുന്നു, ടൈ​ഗർ ഷ്റോഫ്, പരിണീതി ചോപ്ര തുടങ്ങിയവരെല്ലാം കലണ്ടറിൽ ഇടം നേടിയിരുന്നു.

കലണ്ടർ ഷൂട്ടിലെ ചിത്രമാണ് ഇത്തവണ പങ്കുവച്ചത്. സിക്സ് പാക്ക് കാണുന്നില്ലെന്നും അതെവിടെ പോയെന്നും താരം തമാശരൂപേണ കവിത വരെ എഴുതിക്കളഞ്ഞു.

ആ സിക്സ് പാക്ക് ആബ്സ് ഇനി വരില്ലെന്ന് അറിയാമെന്നും അത് ചാടിയ വയറിന്റെ ഇടയിൽ എവിടെയോ ഉണ്ടെന്ന് അറിയാമെന്നും താരം കുറിച്ചു. ആ ദിവസങ്ങൾ താൻ മിസ് ചെയ്യുന്നുവെന്നും ഈ ചിത്രത്തിന് നന്ദിയെന്നും താരം കലണ്ടർ ചിത്രം ഷെയർ ചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

46 വയസിലും താരം അതീവ ശ്രദ്ധയോടെയാണ് ശരീരം സൂക്ഷിക്കുന്നതെന്നും , ഹൃത്വി അതീവ സുന്ദരനാണെന്നും തുടങ്ങി എണ്ണമറ്റ കമന്റുകളാണ് താരത്തിന് ലഭിയ്ക്കുന്നത്.

https://www.instagram.com/p/B8x7tQqntmA/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button