CinemaLatest News

നായികയും നിർമ്മാതാവും മഞ്ജുവാര്യർ; സംവിധാനം സഹോദരൻ: ലളിതം സുന്ദരം ഏറെ പ്രിയപ്പെട്ട ചിത്രമെന്ന് താരം

ദിലീഷ് പോത്തൻ, സെറീന വഹാബ് എന്നിവരും അഭിനയിക്കുന്നു

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആദ്യമായി നിർമ്മാതാവിന്റെ വേഷമണിയുന്ന ചിത്രമാണ് ലളിതം സുന്ദരം, സഹോദരൻ മധു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സഹോദരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം, കണ്ണെഴുതി പൊട്ടുതൊട്ട് എന്ന ചിത്രത്തിന് ശേഷം
താനും ബിജുമേനോൻ‌ ചേട്ടനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിതെന്നും മഞ്ജു വ്യക്തമാക്കി.

കേരളത്തിൽ ജീവിക്കുന്നവർക്ക് ഏറെ ഇഷ്ട്ടപ്പെടുന്നതാകും ചിത്രമെന്നും താരം വ്യക്തമാക്കി. വണ്ടിപ്പെരിയാറിലുള്ള മൗണ്ട് ബം​ഗ്ലാവിലാണ് ഷൂട്ടിംങ് തുടങ്ങിയിരിക്കുന്നത്.

നിർമ്മാതാവാകുന്ന ചിത്രത്തിൽ നായികയും മഞ്ജുതന്നെയാണ്, നായകനായെത്തുന്നത് ബിജു മേനോനാണ്. മഞ്ജുവാര്യർ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്, മഞ്ജു ആദ്യമായി നിർമ്മിക്കുന്ന കൊമേഴ്സ്യൽ ചിത്രം കൂടിയാണ് ലളിതം സുന്ദരം.

ചിത്രത്തിന്റെ സം​ഗീതം നിർവ്വഹിക്കുന്നത് ബിജിപാലാണ്, പ്രമോദ് മോഹൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സെറീന വഹാബ് എന്നിവരും അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button