CinemaGeneralLatest NewsMollywoodNEWS

സൂപ്പർ ഹിറ്റ് ചിത്രം സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗം വരുന്നു ; തുറന്ന് പറഞ്ഞ് സംവിധായകൻ ജോണി ആന്റണി

ദിലീപിനെ നായകനാക്കി ചെയ്‌ത ഈ കോമഡി ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്

മലയാള സിനിമയിലെ ഹിറ്റ് സിനിമയായിരുന്നു ജോണി ആന്റണി സംവിധാനം നിർവഹിച്ച സി.ഐ.ഡി. മൂസ. ദിലീപിനെ നായകനാക്കി ചെയ്‌ത ഈ കോമഡി ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്നും മലയാളികളുടെ ഇഷ്‌ട ചിത്രങ്ങളുടെ ലിസ്‌റ്റെടുത്താൽ ആദ്യ പത്തെണ്ണത്തിൽ സി.ഐ.ഡി മൂസയും ഉണ്ടാകുംഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പറയുകയാണ് ജോണി ആന്റണി. സംവിധായക മേഖലയിൽ നിറഞ്ഞ് നിന്നിരുന്ന ജോണി ആന്റണി ഇപ്പോൾ അഭിനയ രംഗത്താണ് സജീവമായിരിക്കുന്നത്.

എന്നാൽ തന്നോട് പ്രേക്ഷകർ ഏറ്റവും കൂടുതൽ ചോദിക്കുന്ന ഒരു കാര്യമാണ് ‘സി.ഐ.ഡി. മൂസ 2 എന്ന് വരും എന്നത് ജോണി ആന്റണി പറഞ്ഞു. സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം ഉണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. അങ്ങനെ സംഭവിക്കണമെങ്കിൽ ഉദയനും സിബിയും ഒന്നിക്കണം. അവരാണല്ലോ തിരക്കഥാകൃത്തുക്കൾ. അവർ ഒന്നിച്ചുവന്നാലേ സി.ഐ.ഡി. മൂസ രസകരമാവുകയുള്ളൂ. ദിലീപിനും രണ്ടാംഭാഗം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങൾ അതെക്കുറിച്ച് സംസാരിക്കാറുണ്ട്.

ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന കൊച്ചിൻ ഹനീഫ, ക്യാപ്റ്റൻ രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി എന്നിവരെല്ലാം വിട്ടുപോയി. എന്നിരുന്നാലും നമുക്ക് മുന്നോട്ട് പോയേ പറ്റൂ. ജഗതിച്ചേട്ടൻ ഇന്ന് സിനിമയിലില്ല. അദ്ദേഹം മടങ്ങിവന്നെങ്കിൽ സി.ഐ.ഡി. മൂസ ചെയ്യാൻ എനിക്ക് കുറച്ചുകൂടി ഊർജം ലഭിക്കുമായിരുന്നു ജോണി ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button