CinemaGeneralMollywoodNEWS

നീ ഇങ്ങനെ ഇനി ചെയ്യരുത് ഒരു സിനിമ നിന്ന് പോകാന്‍ ഇത് മതി: ഫഹദിന് ഫാസില്‍ നല്‍കിയ ഉപദേശം

ഒരു ആര്‍ട്ടിസ്റ്റ് സാഹസിക രംഗങ്ങള്‍ ചെയ്യുമ്പോള്‍ വളരെ കെയര്‍ ഫുള്‍ ആയിരിക്കണം

ഏതു വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരമാണ് ഫഹദ് ഫാസില്‍.  സാഹസിക രംഗങ്ങള്‍ ചെയ്യുമ്പോഴും താരം അതിനു മടി കാണിക്കാറില്ല. കഥാപാത്രത്തിന് വേണ്ടി എന്ത് ആത്മ സമര്‍പ്പണത്തിനും തുനിയുന്ന ഫഹദ് ഇന്ന് യുവ താരനിരയിലെ ഏറ്റവും പ്രതിഭാശാലിയായ നടനാണ്. സിനിമയിലേക്കുള്ള തന്റെ രണ്ടാം തിരിച്ചു വരവില്‍ ചാപ്പകുരിശ് എന്ന വേറിട്ട ചിത്രം സ്വീകരിച്ചു കൊണ്ടായിരുന്നു ഫഹദിന്റെ വിജയ യാത്ര ആരംഭിച്ചത്. ചാപ്പാ കുരിശ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഫഹദിനുണ്ടായ അപകടത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പിതാവും മലയാളത്തിന്റെ ഹിറ്റ് സംവിധായകനുമായ ഫാസില്‍ ഒരു ടെലിവിഷന്‍  അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.

സംവിധായകന്‍ ഫാസിലിന്റെ വാക്കുകള്‍

‘ ‘ചാപ്പാ കുരിശ്’ എന്ന സിനിമ കഴിഞ്ഞു അവന്‍ വീട്ടിലെത്തിയപ്പോള്‍ അവന്റെ മുഖത്ത് ഞാനൊരു മുറിവ് കണ്ടു. എന്താണതെന്ന് അനേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞത് സിനിമയുടെ സംഘട്ടന രംഗത്തിനിടെ സംഭവിച്ചതാണെന്ന്. ഞാന്‍ പറഞ്ഞു ഒരു നടന്‍ ഒരിക്കലും നമ്മുടെ ശ്രദ്ധയില്ലായ്മ കാരണം ഒരു ഇഞ്ചുറി വരുത്തി വയ്ക്കരുത് അങ്ങനെ സംഭവിച്ചാല്‍ അത് ആ സിനിമയെ ബാധിക്കും. ചിത്രീകരണം നിന്നുപോകും ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. അത് കൊണ്ട് ഒരു ആര്‍ട്ടിസ്റ്റ് സാഹസിക രംഗങ്ങള്‍ ചെയ്യുമ്പോള്‍ വളരെ കെയര്‍ ഫുള്‍ ആയിരിക്കണം’

shortlink

Related Articles

Post Your Comments


Back to top button