CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസിൽ സത്യസന്ധരായി ഉള്ളത് ഫുക്രുവും മഞ്ജു പത്രോസും മാത്രമാണ്, ആര്യ അവരുടെ നിലനില്‍പ്പിനുള്ള ന്യായങ്ങള്‍ മാത്രമാണ് പറയുന്നത് ; രജിത് കുമാറിനോട് തുറന്നുപറഞ്ഞ് ജസ്ല മാടശ്ശേരി

ആര്യ ഭയങ്കര ആറ്റിറ്റിയൂഡ് കാണിക്കുന്ന ഒരാളാണ്. അതായത് ഇമോഷണലി താന്‍ ഭയങ്കര സ്‌ട്രോംഗ് ആണെന്ന് സ്വയം പറയുക

ബിഗ് ബോസ്‌ ഷോയിൽ നിലവിലുള്ള മത്സരാർത്ഥികളെക്കുറിച്ച് വിലയിരുത്തലുമായി ജസ്ല മാടശ്ശേരി.  രജിത് കുമാറിനോടാണ് ജസ്ല ഇതിനെ കുറിച്ച് പറയുന്നത്. രജിത് ചോദിച്ച ചോദ്യത്തെ തുടര്‍ന്നാണ് ജസ്ല ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയത്. ‘സത്യസന്ധമായി പറയുക, പോകണമെന്ന് പറയുന്നതിന് കാരണം എന്താണ്’ എന്നായിരുന്നു രജിത്തിന്റെ ചോദ്യം. എന്നാൽ ഇവിടെ നില്‍ക്കുന്തോറും ഉള്ളിലുള്ള നല്ല ഗുണങ്ങള്‍ നഷ്ടമാകുന്നതായി ഭയം തോന്നുന്നുവെന്നാണ് ജസ്ല പറഞ്ഞത്.

ഇവിടെ എല്ലാവരുടേതും ഫേക്ക് ആയിട്ടുള്ള മനോഭാവമാണ്. നിങ്ങള്‍ എന്നോട് ചോദിച്ചില്ലേ അത് മനസിലായിട്ടില്ലേ എന്ന്. വന്ന് രണ്ടാമത്തെ ആഴ്ച തന്നെ എനിക്കത് മനസിലായിട്ടുണ്ട്. ഇവിടെ സത്യസന്ധരായി ആരുമില്ല. പിടിച്ചുനില്‍ക്കാന്‍ വേണ്ടിയുള്ള മുഖമാണ് എല്ലാവരുടേതും’, ജസ്ല പറഞ്ഞു.   ഒപ്പം രജിത്തിനോട് വാശി തോന്നാനുള്ള കാരണവും ജസ്ല വെളിപ്പെടുത്തി.

‘എനിക്ക് നിങ്ങളോട് വാശി തോന്നാനുള്ള ഒരേയൊരു കാരണം എന്താണെന്ന് അറിയാമോ, അങ്ങോട്ട് പറയുന്നത് കേള്‍ക്കാതെ നിങ്ങള്‍ ഇങ്ങോട്ട് സംസാരിക്കുന്നതാണ്. നിങ്ങളില്‍ കണ്ട നെഗറ്റീവ്‌സ് ഞാന്‍ പറയാം. ഒന്ന് സംസാരിക്കാന്‍ സമ്മതിക്കില്ല, മറ്റൊന്ന് ചില കാര്യങ്ങളില്‍ വാശിപിടിച്ച് നില്‍ക്കുന്നതും’, ജസ്ല പറഞ്ഞു. അതേസമയം ആര്യയെപ്പോലുള്ള ചിലര്‍ നീതിയുടെ ഭാഗത്താണെന്ന് സ്ഥാപിക്കുകയും എന്നാല്‍ പ്രവര്‍ത്തിയിലൂടെ മറിച്ചാണ് തോന്നുന്നതെന്നും ജസ്ല തുടര്‍ന്ന് രജിത്തിനോട് പറഞ്ഞു. ‘നിങ്ങളേക്കാള്‍ ക്രൂരമാണ് ഇവിടെ പലരുടെയും ആറ്റിട്യൂട്. നീതിയും ന്യായവുമുള്ളവരെന്ന് ഇവിടെ വിലയിരുത്തിവച്ചിരിക്കുന്ന കുറെ ആളുകളുണ്ട്. ഉദാഹരണത്തിന് ആര്യ. അവര്‍ പറയുന്നത് അവരുടെ നിലനില്‍പ്പിനുള്ള ന്യായങ്ങള്‍ മാത്രമാണ്. ഇമോഷണലി ഭയങ്കര ആറ്റിറ്റിയൂഡ് കാണിക്കുന്ന ഒരാളാണ്. അതായത് ഇമോഷണലി താന്‍ ഭയങ്കര സ്‌ട്രോംഗ് ആണെന്ന് സ്വയം പറയുക. മറ്റുള്ളവരല്ല പറയുന്നത്. എന്നിട്ട് അത് മറ്റുള്ളവരെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുകയും ചെയ്യുന്നു. അവര്‍ക്ക് കാര്യമുണ്ടെന്ന് തോന്നുന്നിടത്ത് മാത്രമാണ് ന്യായം പറയുന്നത്’, ഇവിടെ തനിക്ക് സത്യസന്ധരായി തോന്നുന്നത് മഞ്ജു പത്രോസിനെയും ഫുക്രുവിനെയുമാണെന്നും ജസ്ല പറഞ്ഞു. ‘

എന്നാൽ ടെലിവിഷന്‍ മേഖലയില്‍ നിന്നും വന്നവർക്കിടയിൽ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായും ഇരുവരും പറഞ്ഞു. ‘ഈ കാണുന്ന അന്യായങ്ങള്‍ക്ക് ഷാജി എപ്പോഴെങ്കിലും ആര്യയോട് എന്തെങ്കിലും ചോദിക്കുന്നത് കണ്ടിട്ടുണ്ടോ’, എന്നായിരുന്നു രജിത് പറഞ്ഞത്. ഇതിന്റെയുള്ളില്‍നിന്ന് പുറത്തിറങ്ങിക്കഴിയുമ്പോള്‍ ആരൊക്കെ വേണമെന്ന് നോക്കിയിട്ടാണ് ഇതിനുള്ളിലെ കളികള്‍ എന്നായിരുന്നു ജസ്ലയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button