CinemaLatest News

കൂടെയുണ്ടെന്ന് ചൈനീസ് ജനതയോട് സൂപ്പർ താരം; കൊറോണ വൈറസ് ബാധയ്‌ക്കെതിരെ വീഡിയോ സന്ദേശവുമായി ആമീർഖാൻ

എന്റെ പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും സ്‌നേഹം, സുരക്ഷിതരായിരിക്കുക,

സോഷ്യൽ മീഡിയയിൽ ഹിറ്റായി ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ വീഡിയോ സന്ദേശം, കൊറോണ വൈറസ് ബാധയ്‌ക്കെതിരെയാണ് സൂപ്പർ താരം വീഡിയോ ചെയ്തത്.

നാടൊട്ടുക്കും പകർന്ന കൊറോണ വൈറസില്‍ വലയുന്ന ചൈനീസ് ജനതയ്ക്ക് വീഡിയോ സന്ദേശവുമായി ബോളിവുഡ് നടന്‍ ആമിര്‍ഖാന്‍. സുരക്ഷിതരായിരിക്കാനും ഈ പ്രതിസന്ധിയില്‍ അധികൃതര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുമാണ് ആമിര്‍ഖാന്‍ തന്റെ വീഡിയോയിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടത്.

കൂടാതെ ‘എനിക്കറിയാം ഇത് ബുദ്ധിമുട്ടേറിയ സമയമാണെന്ന്.അധികൃതര്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഈ സമയത്ത് നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം അതീവ ശ്രദ്ധ പുലര്‍ത്തുക എന്നതും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുക എന്നതും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക എന്നതുമാണ് എന്നും താരം പങ്ക് വച്ചു.

ഏറെ താമസിയാതെ തന്നെ ചൈനയില്‍ എല്ലാം പെട്ടന്ന് തന്നെ സാധാരണ നിലയിലാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്റെ പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും സ്‌നേഹം, സുരക്ഷിതരായിരിക്കുക,’ എന്നാണ് ചൈനീസ് ഭാഷ സബ്‌ടൈറ്റിലോട് കൂടിയ വീഡിയോയില്‍ സൂപ്പർ താരം പറഞ്ഞത്.
ഈ ബോളിവുഡ് സൂപ്പർ താരത്തിന് കോടിക്കണക്കിന് ആരാധകരാണ് ചൈനയില്‍ ആമിര്‍ഖാനുള്ളത്. ആമിര്‍ഖാന്റെ ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ ചൈനയില്‍ വന്‍ഹിറ്റായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button