CinemaLatest News

അന്ത സ്കൂൾ കുട്ടി മുഖമെല്ലാം മാറി സിങ്കക്കുട്ടി മാതിരി; താടിയുള്ള ധർമ്മജനെ വരവേറ്റ് സോഷ്യൽ മീഡിയ

രസകരമായ ട്രോളുകളോടൊപ്പം ഏറ്റെടുത്തിരിയ്ക്കുന്നത്

മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ധർമ്മജൻ ബോൾ​ഗാട്ടി. ചാനലുകളില്‍ അടക്കം നിരവധി സീരിയലുകളുടെയും ഷോകളുടെയും തിരക്കഥകള്‍ ഒരുക്കിയിരിക്കുന്നത് ധര്‍മ്മജന്‍ ആണ് എന്ന കാര്യം പലർക്കും അത്ര അറിവുള്ള കാര്യമല്ല.

എന്നാൽ അതിശയകരമെന്ന് പറയട്ടേ 3 മെഗാ സീരിയലുകള്‍ അഞ്ഞൂറോളം എപ്പിസോഡുകള്‍ വരുന്ന കോമഡി ഷോകള്‍, ഏഷ്യാനെറ്റിലെ ഹിറ്റ് കോമഡി സീരിയസായിരുന്ന സിനിമാലയിലെ എപ്പിസോഡുകള്‍ തുടങ്ങിയവയുടെയെല്ലാം പിന്നില്‍ തൂലിക ചലിപ്പിച്ചത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്ന ധർമ്മജൻ തന്നെയാണ്.

അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറെ രസകരമായ ട്രോളുകളോടൊപ്പം ഏറ്റെടുത്തിരിയ്ക്കുന്നത്.

ഒരു തലക്കെട്ട് പോലുമില്ലാതെ താരം ഭാര്യക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്ക് വച്ചിരിക്കുന്നത് , എന്നാൽ താടിയുള്ള ധർമ്മജനെ കണ്ട് ശീലിച്ചിട്ടില്ലാത്ത ആരാധകർ ചിത്രത്തെ അതൊരു ആഘോഷമായെടുത്തു. നർമ്മം നിറയുന്ന കമന്റുകളും , രസകരമായ കാര്യങ്ങളും ഒക്കെ ചേർത്താണ് ആരാധകർ ചിത്രം ഏറ്റെടുത്തിരിയ്ക്കുന്നത്.

https://www.instagram.com/p/B8ntkQvFNN_/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button