CinemaLatest News

സിനിമാ പ്രമോഷനിൽ പങ്കെടുക്കാതെ തൃഷ; പ്രതിഫലം തിരികെതരണമെന്ന് നിർമ്മാതാവ്

തൃഷക്കെതിരെ ആരോപണവുമായി നിർമ്മാതാവ്

കോളിവുഡിലെ സൂപ്പർ താരമാണ് തൃഷ, തെന്നിന്ത്യയിൽ ഒട്ടേറെ ഹിറ്റുകൾ സ്വന്തമാക്കിയ താരവും കൂടിയാണ് തൃഷ.
തമിഴിലെ സൂപ്പർ താരമായ തൃഷക്കെതിരെ ആരോപണവുമായി ഇപ്പോൾ നിർമ്മാതാവ് രം​ഗത്ത്.

മികച്ച കഥയിലൂടെ , വേഷപ്പകർച്ചയിലൂടെ എന്നും ആരാധകരെ വിസിമയിപ്പിച്ച താരം കൂടിയാണ് തൃഷ. താരത്തിന്റെതായി ഏറ്റവും പുതുതായി ഇറങ്ങുന്ന ചിത്രമാണ് പരമപഥം വിളയാട്ട്, ഈ സിനിമയുടെ നിര്‍മാതാവ് ടി. ശിവയാണ് തൃഷക്കെതിരെ രംഗത്തുവന്നത്. തൃഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

എന്നാൽ പരമപഥം വിളയാട്ട് സിനിമയുടെ റിലീസിന് മുന്നോടിയായി ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തൃഷ പങ്കെടുക്കാതിരുന്നതാണ് നിര്‍മാതാവിനെ ചൊടിപ്പിച്ചത്. കൂടാതെ പരമപഥം വിളയാട്ടിൽ തൃഷ ഒഴിച്ചുള്ള നടീനടന്മാരല്ലാം പുതുമുഖങ്ങളാണ്. തൃഷ വിട്ടുനിന്നാല്‍ എങ്ങനെ പ്രമോഷന്‍ നടക്കുമെന്നാണ് നിർമ്മാതാവ് ചോദിക്കുന്നത്.
വന്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും കൃത്യമായ പ്രമോഷനില്ലെങ്കില്‍ തിയേറ്ററില്‍ പരാജയപ്പെടുകയാണ്, അതിനാൽ അറിയപ്പെടുന്ന താരമായ തൃഷ പങ്കെടുക്കാതെ പ്രമോഷൻ ശരിയാകില്ലെന്നാണ് നിർമ്മാതാവ് വ്യക്തമാക്കിയത്. ഈ മാസം 28 നാണ് ചിത്രം തിയേറ്ററിലെത്തുക.

shortlink

Related Articles

Post Your Comments


Back to top button