CinemaGeneralLatest NewsMovie Gossips

രജനീകാന്ത് ചിത്രത്തിൽ നായിക നയൻസോ; പുറത്തായ ചിത്രങ്ങളുടെ സത്യാവസ്ഥ ഇതാണ്

വ്യത്യസ്ത ലുക്കുകൊണ്ട് ഏറെ ജനശ്രദ്ധ നേടുന്ന താരമാണ് നയൻ

അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലും വ്യത്യസ്ത ലുക്കുകൊണ്ട് ഏറെ ജനശ്രദ്ധ നേടുന്ന താരമാണ് നയൻ താര. താരമൂല്യം കൊണ്ടും ജനപ്രീതി കൊണ്ടും തമിഴ്- മലയാളം സിനിമകളിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും നയൻസിനു സ്വന്തം.

സോഷ്യൽ മീഡിയയിൽ സജീവമായ നയൻസിന്റെ ചിത്രങ്ങളെല്ലാം തന്നെ പുറത്തിറങ്ങുമ്പോൾ തന്നെ ആരാധക ശ്രദ്ധ നേടുന്നവയാണ്. പുതിയ കിടിലൻ ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്ത് വന്നിരിയ്ക്കുന്നത്.

സാക്ഷാൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം സിരുത്തൈ സിവയുടെ ചിത്രത്തിലാണ് അടുത്തതായി താരം അഭിനയിക്കുന്നത്.

പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് . രജനിക്കൊപ്പം ഏറെ പ്രാധാന്യമുള്ള ചിത്രത്തിലാണ് താരവും എത്തുന്നത് എന്നാണ് സൂചനകൾ. താരങ്ങളുടെ കഥാപാത്രം എന്തായിരിക്കും എന്നത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വിട്ടിട്ടില്ല, ​ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ചിത്രമെത്തുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

രജനി, നയൻതാര എന്നിവരെ കൂടാതെ മീന, തമിഴ് സൂപ്പർ താരം ഖുശ്ബു എന്നിവരും സിരുത്തയി സിവ ചിത്രത്തിൽ വേഷമിടുന്നു.

shortlink

Related Articles

Post Your Comments


Back to top button