CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി മനോജ് നായരും ; വെളിപ്പെടുത്തലുമായി താരം

ഈ വരുന്ന ശനിയാഴ്ച മുതലുള്ള എപ്പിസോഡിലാണ് വരാൻ പറഞ്ഞിരുന്നത്.

ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് മനോജ് നായർ. എന്നാൽ കഴിഞ്ഞ ദിവസം ബിഗ് ബോസിനെക്കുറിച്ചെരും ലൈവ് വീഡിയോ ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നാലെ പുതിയൊരു വീഡിയോയുമായി എത്തിരിക്കുകയാണ് താരം. അന്നത്തെ വീഡിയോ സീരിയലിനെ പറ്റി പറയാനാണ് ചെയ്തതെന്നും, ഇപ്പോൾ ബിഗ് ബോസിനെക്കുറിച്ച് പറയാനാണ് വന്നതെന്നും മനോജ് നായർ പറഞ്ഞു. ആദ്യത്തെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും , അതിനുശേഷം തനിക്ക് ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതായും മനോജ് ലൈവിലൂടെ പറഞ്ഞു.

എന്നാൽ ബിഗ് ബോസിൽ നിന്നും കോൾ വന്നപ്പോൾ താൻ ഞെട്ടിപ്പോയെങ്കിലും തനിക്ക് ഷോയിൽ  പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് മനോജ് പറയുന്നത്. കാരണം മറ്റൊന്നുമല്ല ബിഗ് ബോസ് ഷോയ്ക്ക് മുൻപ് തന്നെ ഞാൻ മറ്റൊരു സീരിയലിൽ കമ്മിറ്റഡ് ആയി പോയി. കൊടുത്ത വാക്കിനാണ് ഞാൻ വില  കല്പിക്കുന്നത് അതുകൊണ്ട് മാത്രമാണ് ബിഗ് ബോസിലേക്ക് വരാൻ സാധിക്കാത്തത് മനോജ് വ്യക്തമാക്കി.

ഈ വരുന്ന ശനിയാഴ്ച മുതലുള്ള എപ്പിസോഡിലാണ് വരാൻ പറഞ്ഞിരുന്നത്. എന്നാൽ ബിഗ് ബോസിൽ നിന്നും വിളിച്ച ആളുകളോട് ഞാൻ വളരെ സ്നേഹപൂർവ്വം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നൽകിയതായും അദ്ദേഹം പറഞ്ഞു. ഒപ്പം ബിഗ് ബോസിന്റെ മൂന്നാം സീസണിൽ അവസരം ലഭിച്ചാൽ വരുമെന്നും മനോജ് വ്യക്തമാക്കി.

ബിഗ് ബോസിലെത്തിയാൽ കിട്ടുന്ന തുക ഞാൻ രണ്ടുവർഷം സീരിയൽ ചെയ്താൽ ലഭിക്കില്ലെന്നും  അതുകൊണ്ട് ഫിനാൻഷ്യലി എനിക്ക് സെറ്റ് ആകാൻ കഴിയുമെന്നും എനിക്കറിയാം, പക്ഷേ എനിക്ക് ആ ഓഫർ സ്വീകരിക്കാൻ സാധിക്കുകയില്ല മനോജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button