CinemaLatest News

മലയാളത്തിൽ എന്നെതേടി അവസരങ്ങൾ എത്തുന്നില്ല; കാണാന്‍ മലയാളിയെ പോലല്ലെന്നാണ് പറച്ചിൽ; ഷംന കാസിം

മലയാള സിനിമാ കരിയറിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഷംന

മലയാളികൾക്ക് ഏറെ പ്രിയമുള്ള നടിയാണ് ഷംന കാസിം, ചട്ടക്കാരി, വലിയങ്ങാടി തുടങ്ങിയ ചിത്രങ്ങളിലൂടെയും ഡാന്‍സ് വേദികളിലൂടെയും മലയാള മനസിൽ ഇടം നേടിയെടുത്തതാണ് ഈ താരം.

ചട്ടക്കാരി കണ്ടവരാരും ഷംന കാസിമെന്ന സുന്ദരിയെ മറന്നു കാണാൻ ഇടയില്ല, എന്നാൽ മലയാളത്തിൽ കാര്യമയ കഥാപാത്രങ്ങൾ ഈ നടിയെ തേടി വന്നിട്ടില്ല.

മലയാളത്തിൽ നിന്ന് മാറി തമിഴ്, തെലുങ്കു ഇന്‍ഡ്‌സ്ട്രിയില്‍ തിരക്കുള്ള ഷംന കാസിമിന് പക്ഷെ മലയാളത്തില്‍ നല്ലൊരു സ്ഥാനം ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. എന്നാൽ തന്റെ മലയാള സിനിമാ കരിയറിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഷംന ഇപ്പോൾ.

എനിക്ക് മറ്റു ഭാഷകളില്‍ ലഭിക്കുന്നതു പോലെ നല്ല റോളുകള്‍ മലയാളത്തില്‍ ലഭിക്കാത്തതില്‍ അത്ഭുതം തോന്നിയിട്ടുണ്ട്. നമ്മുടെ ചില സിനിമകള്‍ കാണുമ്പോള്‍ ഞാനിതിനെ പറ്റി ചിന്തിക്കാറുണ്ട്. ഇതെല്ലായ്‌പ്പോഴും എനിക്കൊരു ചോദ്യചിഹ്നമാണെന്നും താരം കൂട്ടിച്ചേ‍ർത്തു.

മലയാളത്തിൽ ഹിറ്റായ ജോസഫ് സിനിമയുടെ തമിഴ് റീമേക്ക് തന്നെ എടുക്കുക. അഭിനയ കേന്ദ്രീകൃതമായ കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് എനിക്ക് തമിഴില്‍ ചെയ്യാമെങ്കില്‍ എന്തു കൊണ്ട് മലയാളത്തില്‍ ചെയ്തു കൂടാ? എനിക്കിതുവരെ ഇതിനൊരു ഉത്തരം ലഭിച്ചിട്ടില്ലെന്നുംതാരം പരിഭവം വ്യക്തമാക്കി.

കൂടാതെ ചിലര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നതു കൊണ്ടും എന്നെ കാണാന്‍ മലയാളിയെ പോലല്ലാത്തതു കൊണ്ടാണെന്നുമാണ്,” ഷംന പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button