ഒന്നും രണ്ടുമല്ല 7 വര്‍ഷമാണ് എന്റെ സ്വപ്‌നങ്ങൾക്കയി ഞാൻ കാത്തിരുന്നത് ; മനസ് തുറന്ന് സ്വാസിക

2009ല്‍ പുറത്തെത്തിയ ‘വൈഗ’ എന്ന സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തുന്നത്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീലും ഒരുപോലെ സജീവമായ അഭിനേത്രികളിലൊരാളാണ് സ്വാസിക. സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയതെങ്കിലും താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത് സീരിയലിലൂടെയായിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചാണ് താരം മുന്നേറുന്നത്. സ്‌റ്റേജ് പരിപാടികളുമായും സജീവമാണ് താരം. തമിഴ് സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയതെങ്കിലും അത് അത്ര ഗുണകരമായി മാറിയിരുന്നില്ലെന്നാണ് താരം പറയുന്നത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സ്വാസിക മനസ്സുതുറന്നത്.

2009ല്‍ പുറത്തെത്തിയ ‘വൈഗ’ എന്ന സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ അതിന് ശേഷം പ്രേക്ഷകരുടെ മനസില്‍ തട്ടി നില്‍ക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രം ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് സ്വാസിക പറയുന്നു. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മികച്ച അവസരങ്ങളും കഥാപാത്രങ്ങളും തന്നെ തേടിയെത്തിയത് എന്ന് സ്വാസിക വ്യക്തമാക്കുന്നത്.

”തമിഴ് സിനിമ വൈഗയിലൂടെയായിരുന്നു അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ചിത്രം വിജയം നേടി. എന്നാല്‍ എനിക്ക് മോശം സമയമായിരുന്നു. എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞെന്ന് അപ്പോള്‍ തോന്നി. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് മലയാളത്തില്‍ ‘കാറ്റ് പറഞ്ഞ കഥ’ യില്‍ അഭിനയിക്കുന്നത്. അതിനുശേഷം കുറെ സിനിമകള്‍ ചെയ്തു. പ്രേക്ഷകന്റെയോ എന്റെയോ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം പോലുമില്ല. ശരിക്കും സ്ട്രഗിള്‍ ചെയ്തു. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു സിനിമയില്‍ പോലും അഭിനയിക്കാതെ വെറുതേ വീട്ടിലിരുന്ന വര്‍ഷങ്ങള്‍. എന്നാല്‍ സിനിമ ഉപേക്ഷിച്ചു പോവണമെന്ന തോന്നല്‍ മാത്രം ഉണ്ടായില്ല.”

എന്നാൽ കരിയറില്‍ വഴിത്തിരിവായി മാറിയത് സീത എന്ന സീരലാണ് . ഈ സീരിയലില്‍ നിന്നാണ് താന്‍ എല്ലാം സമ്പാദിച്ചത്. പിന്നെ അഭിനയിച്ച സിനിമയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. തേപ്പുകാരി’ എന്ന വിളിപ്പേരിലൂടെ ഞാനും നീതു എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.സിനിമയിലുള്ളവരും തന്നെ ശ്രദ്ധിച്ച് തുടങ്ങിയത് ഈ കഥാപാത്രത്തെ ഏറ്റെടുത്തതോടെയാണ്. അതിന് പിന്നാലെയായി നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു സ്വാസിക പറഞ്ഞു.

Share
Leave a Comment