CinemaComing SoonGeneralLatest News

ടൊവിനോയുമായി ലിപ് ലോക്ക് ഉണ്ടോ? ; ആകാംക്ഷയോടെ നടി റെബ

ചിത്രം തനിക്ക് വളരെ സ്പെഷ്യല്‍ ആയ സിനിമയാണെന്ന് റെബ

മലയാള സിനിമയിൽ ഇപ്പോൾ മാറ്റത്തിന്റെ കാലമാണ്, അഞ്ചാം പാതിര പോലുള്ള സൂപ്പർ ഹിറ്റ് ത്രില്ലർ ചിത്രങ്ങൾക്ക് പുറമേ ത്രില്ലർ ചിത്രങ്ങൾ കൂടുതലായി പുറത്ത് വരുന്നുണ്ട്. അടുത്തതായി എത്താൻ പോകുന്നത് ടൊവിനോ ചിത്രമാണ് എന്നും വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ യുവനടന്‍മാരില്‍ മുന്നിലാണ് ടൊവിനോ എന്ന് പറയേണ്ടി വരും, സിനിമയില്‍ പ്രധാന വേഷത്തില്‍ റെബ മോണിക്കയും ഉണ്ട്.

ടൊവിനോയുടെ വൻ ഹിറ്റായി മാറിയ എടക്കാട് ബറ്റാലയിനിലെ പട്ടാളക്കാരന് ശേഷം ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതും,ചിത്രത്തിനായി റെബയെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴുണ്ടായ രസകരമായ സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ടൊവിനോ

കൂടാതെ ചിത്രത്തിൽ ടൊവിനോയ്ക്കൊപ്പം നിരവധി കുട്ടികളും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ മുൻപ് ടൊവീനോയോടൊപ്പം അഭിനയിക്കുന്ന കുട്ടികളെ പരിചയപ്പെടുത്തിയിരുന്നു, ചിത്രത്തിലേക്കായി ഫോറന്‍സിക്കിന്റെ കഥയുമായി റെബയെ കണ്ടപ്പോള്‍ റെബ ചോദിച്ചത് ടൊവിനോയുടെ സിനിമയല്ലേ, ഇതില്‍ ലിപ് ലോക്ക് ഉണ്ടോ എന്ന്. ഇവര്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ എന്നാല്‍ ചെയ്യുന്നില്ലെന്ന് റെബ പറഞ്ഞെന്നൊക്കെയാണ് കഥകളെന്ന് ടൊവിനോ തമാശരൂപേണ പറയുന്നു.

എന്നാൽ പുറത്തിറങ്ങാൻ പോകുന്ന ഫോറന്‍സിക് എന്ന ചിത്രം തനിക്ക് വളരെ സ്പെഷ്യല്‍ ആയ സിനിമയാണെന്ന് റെബ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് മലയാളത്തില്‍ അഭിനയിക്കുന്നതെന്നും ത്രില്ലര്‍ സിനിമ ചെയ്യണമെന്നത് ആഗ്രഹമായിരുന്നുവെന്നും റെബ പറഞ്ഞിരുന്നു.

ഫോറൻസിക് ചിത്രം നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

shortlink

Post Your Comments


Back to top button