GeneralLatest NewsMollywoodTV Shows

ബിഗ് ബേസ് സീസണ്‍ 2 ലെ വിജയിയെക്കുറിച്ച് വെളിപ്പെടുത്തി മഞ്ജു പത്രോസ്

കണ്ണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പോയ സുജോ മാത്യു, രഘു, അലക്സാന്‍ഡ്ര എന്നിവര്‍ തിരികെ വീട്ടില്‍ എത്തിയിട്ടുണ്ട്

മോഹന്‍ ലാല്‍ അസ്വതാരകനായി എത്തുന്ന ബിഗ് ബേസ് സീസണ്‍ 2വിനു ആരാധകര്‍ ഏറെയാണ്‌. ഈ ഷോയിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു മഞ്ജു പത്രോസ്. 49-ആം ദിവസം പിന്നിട്ട ഷോയില്‍ നിന്നും പുറത്തായിരിക്കുകയാണ് താരം. പുറത്തിറങ്ങിയ മഞ്ജു അവസാന അഞ്ചില്‍ വരാന്‍ സാധ്യതയുള്ളവരെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ്.

”ആര്യ, ഫുക്രു, രജിത്തേട്ടന്‍, സുജോ, ഷാജിച്ചേട്ടന്‍ എന്നിവരാണ് അവസാന അഞ്ചില്‍ വരാന്‍ സാധ്യത. ഇതില്‍ ഒന്നാം സ്ഥാനം ലഭിക്കുമെന്ന് എനിക്ക് ഏറ്റവും സാധ്യത തോന്നുന്നത് ആര്യയ്ക്കാണ്. തന്റെ ആഗ്രഹം ഫുക്രുവോ ആര്യയോ വരണമെന്നാണ്. സുജോ ആണെങ്കിലും സന്തോഷമാണ്’, മഞ്ജു പറഞ്ഞു.

മഞ്ജു ഇറങ്ങിയതിനു പിന്നാലെ അ‍ഞ്ച് പേരാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയത്. കണ്ണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പോയ സുജോ മാത്യു, രഘു, അലക്സാന്‍ഡ്ര എന്നിവര്‍ തിരികെ വീട്ടില്‍ എത്തിയിട്ടുണ്ട്. ഇവരെ കൂടാതെ ഗായികമാരും സഹോദരിമാരുമായ അമൃത സുരേഷും അഭിരാമി സുരേഷും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടില്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button