CinemaLatest News

ഇതെന്താ ബെഡ്ഷീറ്റോ; ട്രോളുകളേറ്റു വാങ്ങി യുവ നടിയുടെ ​ഗ്ലാമർ വേഷം

വൻ പരിഹാസമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്

ഗ്രാമി അവാർഡിൽ ഡീപ് നെക്ക് ​ഗൗൺ ധരിച്ച് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന സൂപ്പർ താരമാണ് പ്രിയങ്ക ചോപ്ര, എന്നാൽ വീണ്ടും വസ്ത്രത്തിന്റെ പേരിൽ പൊങ്കാലകളേറ്റുവാങ്ങുന്നത് മറ്റൊരു ബോളിവുഡ് താരമാണ്.

പ്രിയങ്കയുടെ വസ്ത്രധാരണം അതേപടി കോപ്പിയടിച്ചെന്നാണ് ആരോപണം ഉയരുന്നത്, പ്രശസ്ത നടി ഭൂമി പണ്ഡേക്കർക്കെതിരെയാണ്.

ബ്ലഷ് പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞെത്തി ഫോട്ടോഷൂട്ട് നടത്തിയ നടിക്കെതിരെ വൻ പരിഹാസമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്, കൂടാതെ ബെഡ് ഷീറ്റും പില്ലോ കവറും പോലെ, ബട്ടന്‍ കടകളെല്ലാം പൂട്ടിയതാണോ എന്നുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

പക്ഷേ താരത്തിന്റെ അഭിനയം നല്ലതാണെന്നും എന്നാല്‍ ഭൂമിയെ പോലൊരു നടി ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് കുപ്രസിദ്ധി നേടരുതെന്നും ഇത് ഫാഷനല്ല മറിച്ച് നഗ്‌നതാ പ്രദര്‍ശനമാണന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button