CinemaGeneralLatest News

അരങ്ങേറ്റം ​ഗംഭീരമാക്കി അനൂപ് സത്യൻ; ‘വരനെ ആവശ്യമുണ്ട്’ രണ്ടാഴ്ച്ചക്കുള്ളിൽ നേടിയത് 25 കോടിയിലധികം

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് കഥ

കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകൻ എന്ന് ഖ്യാതി നേടിയ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം റിലീസ് ചെയ്ത് 2 ആഴ്ച്ചക്കുള്ളിൽ നേടിയത് 25 കോടിയിലധികമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

പ്രശസ്ത താരങ്ങളായ സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന സിനിമ. പോരാത്തതിന് ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ഒരുമിക്കുന്ന സിനിമ എന്ന നിലയിലും ഏറെ പ്രത്യേകതകളോടെയാണ് ചിത്രം പുറത്ത് വന്നത്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിക്കുന്ന ചിത്രത്തിൽ ദുൽഖര്‍ തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ശോഭന, സുരേഷ് ഗോപി, ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ, കൂടാതെ കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് കഥ.

shortlink

Related Articles

Post Your Comments


Back to top button