CinemaGeneralLatest NewsNEWS

അയ്യപ്പനും കോശിയും ജനഹൃദയങ്ങളിൽ; 30 കോടി ക്ലബ്ലിൽ ഇടംനേടി

റിട്ടയേഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രമാണ് പൃഥ്വി

സൂപ്പർ താരം പൃഥിയും ബിജുവും മത്സരിച്ചഭിനയിച്ച ചിത്രം അയ്യപ്പനും കോശിയും കേരളക്കര കീഴടക്കുന്നു, വൻ വിജയമായ ചിത്രം ഇതുവരെ നേടിയത് 30 കോടിക്ക് മുകളിലെന്ന് കണക്കുകൾ.

ഇക്കഴിഞ്ഞ ഫെബ്രുവരി 7ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ആഗോളതലത്തിൽ 30 കോടി കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് 17 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 30 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ അഞ്ചാമത്തെ 30 കോടി ചിത്രമാണ് അയ്യപ്പനും കോശിയും.

റിട്ടയേഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മറ്റൊരു ടൈറ്റില്‍ കഥാപാത്രമായ അയ്യപ്പനെ ബിജു മേനോന്‍ അവതരിപ്പിക്കുന്നു, അന്ന രേഷ്മരാജന്‍, സിദ്ദിഖ്, അനുമോഹന്‍ ജോണി ആന്റണി, രഞ്ജിത്, അനില്‍ നെടുമങ്ങാട്, സാബു,ഷാജു ശ്രീധര്‍ , ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

സുദീപ് ഇളമണ്‍ ക്യാമറയും ജേക്ക്‌സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. രഞ്ജന്‍ എബ്രഹാമിന്റേതാണ് എഡിറ്റിംഗ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിതും സുഹൃത്ത് ശശിധരനും ചേര്‍ന്നാണ് നിര്‍മാണം.

Tags

Post Your Comments


Back to top button
Close
Close