CinemaGeneralLatest NewsNEWS

മനോഹരമായ നൃത്തച്ചുവടുകളുമായി ജാൻവി; അതീവസുന്ദരിയെന്ന് സോഷ്യൽമീഡിയ

പിയ തോസെ നൈന ലഗാ രെ എന്ന ഗാനത്തിനാണ് ജാൻവി അതി മനോഹരമായി ചുവട് വയ്ച്ചിരിയ്ക്കുന്നത്

മനോഹരമായി നൃത്തം ചെയ്യുന്ന വീഡിയോകൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ള താരമാണ് ജാൻവി കപൂർ.

കുറച്ചുകാലം മുൻപ് ജാന്‍വിയുടെ ബെല്ലി ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മറ്റൊരു ഡാന്‍സ് നമ്പറുമായി എത്തിയിരിയ്ക്കുകയാണ് ജാൻവി. 1965 ൽ പുറത്തിറങ്ങിയ ദേവ് ആനന്ദും വഹീദ റഹ്മാനും അഭിനയിച്ച ഗൈഡ് എന്ന ചിത്രത്തിലെ പിയ തോസെ നൈന ലഗാ രെ എന്ന ഗാനത്തിനാണ് ജാൻവി അതി മനോഹരമായി ചുവട് വയ്ച്ചിരിയ്ക്കുന്നത്.

അതിമനോഹരമായ ഇളം നീലകളറിൽ വെള്ള പൂക്കളുള്ള അനാര്‍ക്കലി ധരിച്ചാണ് ജാന്‍വി നൃത്തം ചെയ്തത്. ”ബാലന്‍സ് അഥവാ നഷ്ടപ്പെട്ടാല്‍ അതിനാടകീയമായി അവസാനിപ്പിക്കാമെന്ന കുറിപ്പോടെയാണ് താരം തന്റെ ഡാൻസ് വീഡിയോ പങ്ക് വച്ചിരിയ്ക്കുന്നത്.

അടുത്തതായി രാജ്‍കുമാര്‍ റാവുവിനൊപ്പമുള്ള റൂഹി അഫ്സ, കാര്‍ത്തിക് ആര്യനൊപ്പം ദോസ്താന 2, കരീന കപൂറിനും റണ്‍വീര്‍ സിംഗിനുമൊപ്പം കരണ്‍ ജോഹര്‍ ചിത്രം തക്ത് എന്നിവയാണ് നടിയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

https://www.instagram.com/p/B8-tSpdnDsq/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button