CinemaGeneralLatest News

സൂപ്പർഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെ അരവിന്ദൻ പുരസ്‌കാരം സ്വന്തമാക്കി മധു സി നാരായണൻ

ചലച്ചിത്ര ഫിലിം സൊസൈറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്

സൂപ്പർഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെ അരവിന്ദൻ പുരസ്‌കാരം നേടി മധു സി നാരായണൻ, മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ അരവിന്ദൻ പുരസ്കാരമാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ സംവിധായകൻ മധു സി.നാരായണന് ലഭിച്ചത്. ചലച്ചിത്ര ഫിലിം സൊസൈറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

അരവിന്ദൻ പുരസ്കാരം നേടിയ മധുവിന് 25000 രൂപയും പ്രശ്സ്തി പത്രവുമാണ് പുരസ്കാരം. പ്രമുഖ ചലച്ചിത്ര സംവിധായകൻ ടി.കെ രാജീവ് കുമാർ ചെയർമാനും പ്രമുഖ ഛായാഗ്രാഹകൻ കെ.ജി ജയൻ,​ കേരള കൗമുദി രാഷ്ട്രീയ ലേഖകൻ സി.പി ശ്രീഹർഷൻ,​ രാജശേഖരൻ പിള്ള (മെമ്പർ സെക്രട്ടറി)​ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. ബംഗാളി സിനിമ അന്തർ ബാഹിറിന്റെ സംവിധായകൻ അഭിനന്ദൻ ദത്തയ്ക്ക് പ്രത്യേക പരാമർശമുണ്ട്. മാർച്ച് 15ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ പുരസ്കാരം നൽകും.

അന്നബെൻ, സൗബിൻ ഷാഹിർ, ഷെയ്ൻ നി​ഗം എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണിത്,കുമ്പളങ്ങി നൈറ്റസിന് തിരക്കഥയൊരുക്കിയത് ഹിറ്റ് തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരനാണ്. സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, അന്നാ ബെൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദ് ക്യാമറയും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്സ് തീയറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്.

shortlink

Related Articles

Post Your Comments


Back to top button